കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം ഡിവിഷൻ (17-ാം ഡിവിഷൻ) ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകൾ സമാധാനപരമായി പൂർത്തിയായി. ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷനിൽ 53.55 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.
ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടന്ന മീനടം പഞ്ചായത്തിലെ ഒന്നാം വാർഡായ ചീരംകുളത്ത് 69.74 ശതമാനവും, പാമ്പാടി പഞ്ചായത്തിലെ പത്താം വാർഡായ കുമ്പന്താനത്ത് 78.51 ശതമാനവും പോളിങ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് നടന്ന മൂന്ന് കേന്ദ്രങ്ങളിലും വോട്ടെടുപ്പ് നടപടികൾ യാതൊരു തടസ്സവുമില്ലാതെ പൂർത്തീകരിക്കാൻ സാധിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
29-ാം തീയതിയാണ് വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് 17-ാം ഡിവിഷനിലെ വോട്ടുകൾ ചങ്ങനാശേരി എസ്.ബി ഹയർ സെക്കൻഡറി സ്കൂളിലും, മറ്റ് രണ്ട് പഞ്ചായത്ത് വാർഡുകളിലെ വോട്ടുകൾ വെള്ളൂർ ടെക്നിക്കൽ ഹൈസ്കൂളിലുമാണ് എണ്ണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

