ചങ്ങനാശേരിയിൽ നിയന്ത്രണം വിട്ട് വിരണ്ടോടിയ കാള സ്കൂൾ പരിസരത്തേക്ക് ഓടിക്കയറി. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ച്എസ്എസിലേക്ക് കാള എത്തിയത്.
സംഭവസമയം വിദ്യാർഥികൾ മുഴുവൻ ക്ലാസുകളിലായിരുന്നതിനാൽ വലിയ തോതിലുള്ള അപകടം ഒഴിവാകുകയായിരുന്നു. തെങ്ങണ ഭാഗത്തുനിന്നാണ് കാള ആശങ്ക പരത്തിക്കൊണ്ട് ഓടിയെത്തിയത്.
കശാപ്പിനായി എത്തിച്ച കാള കയർ പൊട്ടിച്ച് വിരണ്ടോടുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. സ്കൂൾ ഗ്രൗണ്ടിൽ നിലയുറപ്പിച്ച കാളയെ പിടികൂടാനായി ഒരു അതിഥിത്തൊഴിലാളിയും ഇതിനിടയിൽ പിന്നാലെ എത്തിയിരുന്നു.
തുടർന്ന് സ്കൂൾ വളപ്പിൽ നിന്നും പുറത്തിറങ്ങിയ കാള, സമീപത്തെ ഇടവഴിയിലൂടെ തൊട്ടടുത്തുള്ള തോട്ടത്തിലേക്ക് ഓടുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാളയെ ഒടുവിൽ പിടിച്ചു കെട്ടാൻ സാധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

