മുണ്ടക്കയം∙ ഹോളി ട്രിനിറ്റി സി എസ്.ഐ പള്ളിയുടെ 175-ാം വാർഷികത്തോടനുബന്ധിച്ചു നടപ്പാക്കിയ ഹെൻറി ബേക്കർ ജൂനിയർ ഹെറിറ്റേജ് സെന്റർ ആൻഡ് ജോർജ് വില്യംസ് റസിഡൻസിന്റെ പ്രതിഷ്ഠാശുശ്രൂഷ നാളെ നടക്കും. പദ്ധതിയിലൂടെ 8 വീടുകളാണു ഭവനരഹിതർക്കായി നിർമിച്ചുനൽകിയത്.
ബേക്കർ മൗണ്ടിലാണു (വേങ്ങക്കുന്ന്) വീടുകൾ നിർമിച്ചത്.
വൈകിട്ട് 3നു സിഎസ്ഐ മധ്യ കേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പ്രതിഷ്ഠാകർമം നിർവഹിക്കും.
ബിഷപ് ഡോ. കെ.ജി.
ദാനിയൽ അനുഗ്രഹ പ്രഭാഷണംനടത്തും. ഇടവക വികാരി റവ.ജോൺ ഐസക് അധ്യക്ഷത വഹിക്കും.
വനത്താൽ ചുറ്റപ്പെട്ട മുണ്ടക്കയത്ത് ആദ്യമെത്തി മിഷനറി പ്രവർത്തനം നടത്തിയ ഹെൻറി ബേക്കറിന്റെ കുടുംബത്തിലെ പ്രധാന അംഗങ്ങളുടെ പേരുകളി ലാണ് 8 വീടുകളും നാമകരണം ചെയ്തിരിക്കുന്നതെന്നു ജൂബിലി കൺവീനർ ബോബിന മാത്യു, സെക്രട്ടറി ആശാ ബിനു, പ്രോജ ക്ട് കൺവീനർ ജേക്കബ് പി.
ജോൺ എന്നിവർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

