കുമരകം∙ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി. യുപി വിഭാഗത്തിൽ കുമരകം ഗ്രാമ പഞ്ചായത്തംഗം കെ.ജി ബിനുവും വള്ളാറ പള്ളി വികാരി ഫാ.
ഫിലിപ് കരിയ്ക്കാശ്ശേരിലും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് വി.എസ് സുഗേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ എസ്കെ. നിഷാദ് സ്വാഗതം ആശംസിച്ചു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം അലൻ കുര്യാക്കോസ് ക്രിസ്മസ് സന്ദേശം നൽകി.
ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ ടി.സത്യൻ, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൽ, എം.എസ്സ് ബിജീഷ്, സുനിത , പൂർവ വിദ്യാർഥി സംഘടനാ ചെയർമാൻ വി.കെ ചന്ദ്രഹാസൻ എന്നിവർ കുട്ടികൾക്ക് ക്രിസ്മസ് ആശംസകൾ നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ, ക്രിസ്മസ് കരോൾ എന്നിവയും സംഘടിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

