കോട്ടയം ജില്ലയിലെ പൂഞ്ഞാറിന് സമീപം പെരിങ്ങുളത്തുണ്ടായ ദുരന്തത്തിൽ വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വയോധികൻ ദാരുണമായി അന്ത്യം സംഭവിച്ചു. പെരിങ്ങുളം ഉറവപ്ലാവിൽ ചേലക്കാട്ട് ജോസഫ് (80) ആണ് മരിച്ചത്.
വീടിന്റെ പിൻവശത്തെ പാറക്കെട്ടിൽനിന്നും വലിയ തോതിൽ മണ്ണിടിഞ്ഞുവീണാണ് അപകടമുണ്ടായത്. ശക്തമായ മഴ പൂർണ്ണമായി തോർന്നതിന് ശേഷമാണ് ഈ അത്യാഹിതം സംഭവിച്ചത്.
മരിച്ച ജോസഫിന്റെ മക്കളായ ജിമ്മി ജോസഫ് (36), ഡെന്നിസ് ജോസഫ് (32) എന്നിവരാണ് അപകടസമയത്ത് ഇദ്ദേഹത്തോടൊപ്പം വീട്ടിലുണ്ടായിരുന്ന മറ്റ് താമസക്കാർ. ജോസഫിന്റെ ഭാര്യ സാലമ്മ വർഷങ്ങൾക്ക് മുൻപ് അന്തരിച്ചതാണ്.
മകൾ അനു വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലാണ് താമസം. അപകടത്തിന്റെ ഭീകരത ഇളയ മകൻ ഡെന്നിസ് ജോസഫ് വിവരിക്കുന്നത് ഇങ്ങനെ:
‘ഞാൻ പോവ്വാടായെന്നു ചാച്ചൻ പറഞ്ഞു.
എന്റെ അടുത്തുനിന്നാണു ചാച്ചൻ തെറിച്ചുപോയത്’– ഡെന്നിസ് ജോസഫിന്റെ വാക്കുകൾ ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി. സംഭവത്തെക്കുറിച്ച് മകൻ ജിമ്മി ജോസഫ് വിശദമാക്കുന്നത് ഇങ്ങനെയാണ്:
‘ഏഴുകഴിഞ്ഞു.
അപ്പോൾ ചാറ്റൽമഴയേയുള്ളൂ. വീടിന്റെ പിൻവശത്തുനിന്നു ശബ്ദം കേട്ടു.
വീട് തള്ളിപ്പോകുന്നതു പോലെയായിരുന്നു. ഭിത്തിയുടെ വശത്ത് കട്ടിലിൽ കിടന്ന ഡെന്നിസും അരികിൽ ഉണ്ടായിരുന്ന ചാച്ചനും പുറത്തേക്കു തെറിച്ചു.
എന്റെയും അരയോളം മണ്ണു മൂടി. ഡെന്നിസിന്റെ നെഞ്ചൊപ്പം മണ്ണ് നിറഞ്ഞു.
ചാച്ചനെ മണ്ണു മൂടി.’ ‘ഒരു വിധത്തിൽ മണ്ണ് കൈകൊണ്ട് മാറ്റി പുറത്തു വരാൻ ശ്രമിച്ചു. നെഞ്ചോളം മൂടിയ മണ്ണ് ഒരു വിധത്തിൽ വാരി നീക്കി.
പക്ഷേ കാൽ അനക്കാനായില്ല. അഗ്നിരക്ഷാസേന പുറത്തെടുക്കുമ്പോഴാണ് ഞാൻ കിടന്ന കട്ടിൽ ഒടിഞ്ഞ് കാൽ അതിൽ കുരുങ്ങിയെന്നു മനസ്സിലായത്.
ചാച്ചനെ പുറത്തെടുക്കുമ്പോൾ അനക്കം ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത്’– ഡെന്നിസ് ഓർക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

