പോത്തൻകോട്∙ ദേശീയപാതയിൽ കണിയാപുരം ബസ് ഡിപ്പോയ്ക്കു സമീപം കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപം പുതുവൽ പുത്തൻവീട്ടിൽ നിധീഷ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 9ന് ആയിരുന്നു അപകടം.
ബൈക്ക് മറിഞ്ഞു റോഡിൽ തെറിച്ചുവീണു തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിധീഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപകടത്തിൽ ബൈക്കും ബസിന്റെ മുൻവശത്തെ ഒരു ഭാഗവും തകർന്നു.
അപകടത്തെത്തുടർന്നു വെട്ടുറോഡ്– കണിയാപുരം–പള്ളിപ്പുറം റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കെട്ടിടനിർമാണ തൊഴിലാളിയാണ് നിധീഷ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

