കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊലക്കേസിൽ നിർണായക കോടതി ഉത്തരവ്. കേസിന്റെ വിചാരണ രഹസ്യമായി നടത്തണമെന്നാവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണൻ തള്ളി.
പരസ്യവിചാരണ തങ്ങളുടെ ഭാവിജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും, സാക്ഷിമൊഴികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ, ഈ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.
ഒരു കാരണവശാലും രഹസ്യവിചാരണ അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുകയെന്നത് മാധ്യമപ്രവർത്തകരുടെ മൗലികമായ അവകാശമാണെന്നും, അത് യാതൊരു കാരണവശാലും നിഷേധിക്കാൻ പാടില്ലെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

