ആർപ്പൂക്കര ∙ പഴയകാല കഥകളി ആസ്വാദകരുടെ ഓർമയുടെ അരങ്ങിൽ കുടമാളൂർ കരുണാകരൻ നായർ പകർന്നാടിയ ഭാവ – വേഷ സൗന്ദര്യം ഇന്നു മിന്നിമറയും. അദ്ദേഹത്തിന്റെ കഥകളി അരങ്ങേറ്റത്തിന്റെ 100–ാം വാർഷികവും വേർപാടിന്റെ 25–ാം വാർഷികവും ഈ വർഷമാണ്.
സുബ്രഹ്മണ്യ ക്ഷേത്രത്തിൽ 1925ലായിരുന്നു കരുണാകരൻ നായരുടെ അരങ്ങേറ്റം.
പഴയ അരങ്ങിനെ അനുസ്മരിച്ച് ഇന്നു കലാവേദിയിൽ അദ്ദേഹത്തിന്റെ കൊച്ചുമകനും അധ്യാപകനുമായ കുടമാളൂർ മുരളീകൃഷ്ണൻ ‘നളചരിതം മൂന്നാം ദിവസം’ കഥയിൽ ദമയന്തിയുടെ വേഷമിടും. കഥകളിയിൽ സ്ത്രീവേഷങ്ങളിലൂടെ ഏറെ ശോഭിച്ചിരുന്ന മാത്തൂർ ഗോവിന്ദൻകുട്ടി കുടമാളൂരിന്റെ മകളുടെ ഭർത്താവാണ്.
മാത്തൂരിന്റെ മകനാണ് മുരളീകൃഷ്ണൻ.
പത്താം വയസ്സിൽ രുക്മിണീ സ്വയംവരത്തിലെ രുക്മിണിയായിട്ടായിരുന്നു അപ്പൂപ്പന്റെ അരങ്ങേറ്റമെന്നു മുരളീകൃഷ്ണൻ പറഞ്ഞു. പിന്നീടുള്ള അരങ്ങിലും ഇവിടെ അദ്ദേഹത്തോടൊപ്പം വിഖ്യാതരായ കലാകാരന്മാർ അണിനിരന്നു.
വേദിയിൽ മികച്ച വേഷപ്പകർച്ച നടത്തി. പരമ്പരാഗത സങ്കൽപങ്ങളോടൊപ്പം സാധാരണക്കാർക്കു കൂടി ആസ്വദിക്കാനാകും വിധം കഥകളി ജനകീയമാക്കിയതിലും മുൻപന്തിയിലായിരുന്നു കരുണാകരൻ നായരെന്നു കളിയരങ്ങ് സെക്രട്ടറി എം.ഡി.സുരേഷ് ബാബു പറഞ്ഞു.
സ്ത്രീവേഷങ്ങളായിരുന്നു കുടമാളൂരിന്റെ പ്രത്യേകത. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

