തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വൈകിയ വേളയിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപനം പുറത്തുവന്നു. വിവിധ സേനാ വിഭാഗങ്ങളിലായി സ്തുത്യർഹമായ സേവനം കാഴ്ചവെച്ച 282 പേർക്കാണ് ഇത്തവണ മെഡൽ ലഭിച്ചിട്ടുള്ളത്.
പൊലീസ് സേനാംഗങ്ങളുടെ മികവുറ്റ പ്രവർത്തനങ്ങളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകി വരുന്ന ഏറ്റവും പ്രധാനപ്പെട്ട പുരസ്കാരങ്ങളിലൊന്നാണിത്.
സാധാരണഗതിയിൽ സ്വാതന്ത്യദിനത്തിന്റെ തലേദിവസമാണ് ഈ മെഡൽ പ്രഖ്യാപിക്കാറുള്ളത്. എന്നാൽ, ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവമാണ് ഇത്തവണ പട്ടിക വൈകുന്നതിന് കാരണമായത്.
തുടർന്ന് വിഷയത്തിൽ ആഭ്യന്തര മന്ത്രി ഇടപെടുകയും എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കർശന നിർദേശം നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും വൈകിയാണെങ്കിലും അന്തിമ പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

