കൊല്ലം∙ ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലെ മൂന്നാം പ്രതിയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വീണ്ടും ചോദ്യം ചെയ്തു.
എസ്ഐടി അപേക്ഷ പരിഗണിച്ച കൊല്ലം വിജിലൻസ് കോടതി വൈകിട്ട് 4 വരെയാണു കസ്റ്റഡിയിൽ വിട്ടത്.
കൊല്ലം പൊലീസ് ക്യാംപിൽ എസ്ഐടി സംഘം വാസുവിനെ ചോദ്യം ചെയ്തു. പഴയ ചോദ്യങ്ങളിൽ കൃത്യത വരുത്താനാണു കസ്റ്റഡിയിൽ വാങ്ങിയതെന്നാണു സൂചന.
കേസിൽ ഇന്നലെ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ പങ്ക് എന്തെന്നതും ചോദിച്ചു.
തുടർന്ന് വൈകിട്ട് നാലിന് കോടതിയിൽ ഹാജരാക്കിയ വാസുവിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചു.
കോടതിയിൽ ഹാജരാക്കിയ ശേഷം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷമാണ് എസ്ഐടിക്കു വിട്ടുകൊടുത്തത്. വൈകുന്നേരവും വൈദ്യപരിശോധന നടത്തിയാണു കോടതിയിൽ തിരികെ ഹാജരാക്കിയത്.
കേസിലെ മറ്റൊരു പ്രതിയും ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറുമായ ബി.
മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിച്ച വിജിലൻസ് കോടതി 26ന് വിധി പറയാൻ മാറ്റി. മറ്റൊരു പ്രതിയും തിരുവാഭരണം കമ്മിഷണറുമായ കെ.എസ്.ബൈജുവിന്റെ ജാമ്യാപേക്ഷയിൽ 24ന് വാദം കേൾക്കും.
പ്രോസിക്യൂഷനു വേണ്ടി വീണാ സതീശനും വാസുവിനു വേണ്ടി സി.എസ്.സുനിൽ മാങ്ങാടും മുരാരി ബാബുവിനെ വേണ്ടി സജി കുമാർ ചങ്ങനാശേരിയും ഹാജരായി.
ഇന്നലെ വാസുവിനെ കോടതിയിൽ ഹാജരാക്കുമെന്ന് അറിഞ്ഞ് വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിഷേധവും കോടതിക്കു മുന്നിലുണ്ടായി. നേരത്തേ റാന്നി കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്. എന്നാൽ, അഴിമതി വിരുദ്ധ നിയമവും കേസിൽ ഉൾപ്പെടുത്തിയതോടെയാണ് പത്തനംതിട്ട, കൊല്ലം ജില്ലകളുടെ അഴിമതിക്കേസുകൾ പരിഗണിക്കുന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരിധിയിലേക്ക് മാറ്റിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

