രാജ്യം 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുവാൻ തയ്യാറെടുക്കുമ്പോൾ, വിപണിയിൽ പ്രതീക്ഷിച്ചത്ര ഉണർവ് പ്രകടമല്ലെന്ന് കച്ചവടക്കാരുടെ സാക്ഷ്യപ്പെടുത്തൽ. കടകളിൽ ദേശീയപതാകകളും ത്രിവർണ്ണ നിറത്തിലുള്ള അലങ്കാര വസ്തുക്കളും നിരനിരയായി ഇടംപിടിച്ചിട്ടുണ്ടെങ്കിലും, മുൻകാലങ്ങളിലെ ആഘോഷകാലങ്ങളിലെപ്പോലെയുള്ള വലിയ തിരക്കോ ആവേശമോ ഇത്തവണ ദൃശ്യമാകുന്നില്ല.
കഴിഞ്ഞ ആഴ്ചകളിൽ സംസ്ഥാനത്ത് അനുഭവപ്പെട്ട ശക്തമായ മഴ മൊത്തക്കച്ചവട
രംഗത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇടയ്ക്കിടെ വെയിൽ തെളിയുന്നത് കച്ചവടത്തിന് നേരിയ തോതിൽ ആശ്വാസം പകരുന്നുണ്ടെങ്കിലും, പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം വ്യാപാരികളിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
മഴ തുടർന്നാൽ ആഘോഷവുമായി ബന്ധപ്പെട്ട സാധനങ്ങളുടെ വിൽപ്പനയെയും വിപണിയിലെ ജനത്തിരക്കിനെയും അത് സാരമായി ബാധിക്കുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്.
കൂടാതെ, സ്വാതന്ത്ര്യദിനം ശനിയാഴ്ചയായതും തൊട്ടുപിന്നാലെ ഞായറാഴ്ച അവധിവരുന്നതും വിപണിയുടെ കച്ചവട പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

