2018 ലെ പ്രളയകാലത്ത് ആലപ്പുഴ, കുട്ടനാട്, എടത്വ തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ അനുഭവിച്ച ദുരിതങ്ങൾ ചലച്ചിത്രലോകത്ത് പുനരാവിഷ്കരിച്ച വൈക്കം മറവൻതുരുത്ത് വീണ്ടും ചർച്ചയാകുന്നു. സംസ്ഥാനത്ത് വീണ്ടുമൊരു മഴക്കാലം ആശങ്ക പരത്തുന്നതിനിടയിലാണ് ഈ പ്രദേശം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നത്.
ചിത്രത്തിന്റെ ചിത്രീകരണത്തിനായി കടലും രാക്ഷസത്തിരമാലകളും പ്രളയത്തിൽ മുങ്ങിയ വീടുകളും ഡാമും മറവൻതുരുത്തിൽ നിർമിച്ചെടുത്തതിന്റെ ഓർമകൾ പങ്കുവെക്കുകയാണ് അന്ന് സഹായിയായി ഒപ്പമുണ്ടായിരുന്ന ജോസഫ് ചാക്കോ. തിയറ്ററുകളിൽ ചിത്രം കണ്ടിറങ്ങിയവർ അതിശയിച്ച പ്രളയരംഗങ്ങൾ യാഥാർത്ഥ്യമാക്കിയത് നിർമാതാവ് ആന്റോ ജോസഫ്, സംവിധായകൻ ജൂഡ് ആന്തണി ജോസഫ്, കലാസംവിധായകൻ മോഹൻദാസ്, ക്യാമറമാൻ അഖിൽ ജോർജ്, എഡിറ്റർ ചമൻ ചാക്കോ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയായിരുന്നു.
രണ്ടേക്കർ സ്ഥലത്താണ് ഇതിനായി വലിയ ടാങ്ക് നിർമിച്ചത്. വിവിധ ആവശ്യങ്ങൾക്കായി ചെറുതും വലുതുമായ നാല് ടാങ്കുകൾ കൂടി പിന്നീട് പണിയുകയുണ്ടായി.
പതിനാലോളം വീടുകൾ സെറ്റായി നിർമ്മിക്കുകയും, ഇവ ക്രെയിൻ ഉപയോഗിച്ച് മാറ്റി മറ്റ് രംഗങ്ങൾക്കായി വീണ്ടും ഉപയോഗിക്കുകയും ചെയ്തു. ഇതിന്റെ മറ്റൊരു ഭാഗത്ത് ടെന്റുകൾ കെട്ടിയാണ് അണിയറ പ്രവർത്തകർ സെറ്റുകൾ നിർമിക്കാനുള്ള ജോലികൾ പൂർത്തിയാക്കിയത്.
120 ദിവസത്തിലധികം നീണ്ടുനിന്നതായിരുന്നു ചിത്രീകരണം. ചിത്രീകരണത്തിനിടയിൽ സെറ്റിലെ ജലസംഭരണി പൊട്ടിപ്രേദശത്താകെ വെള്ളം നിറഞ്ഞതിനെത്തുടർന്ന് ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിട്ടുണ്ട്.
ചിത്രത്തിൽ ഉപയോഗിച്ച ഹെലികോപ്റ്റർ നിർമിച്ചതും സിനിമയുടെ ആർട്ട് ടീം തന്നെയാണ്. എട്ടു രാത്രികൾ കൊണ്ടാണ് ഹെലികോപ്റ്റർ ഉൾപ്പെടുന്ന രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
ബെംഗളൂരു ആസ്ഥാനമായ സിറ്റിമാൻ ഗ്രൂപ്പ്സ് കമ്പനിയുടെ ചെയർമാൻ സന്തോഷ് ജോസഫ് കരിറ്റത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമി. ചിത്രത്തിന്റെ തൊണ്ണൂറു ശതമാനത്തോളം ഭാഗങ്ങളും ഇവിടെയാണ് ചിത്രീകരിച്ചതെന്ന് കമ്പനിയുടെ സീനിയർ മാനേജർ എം.എം.
റോയ് വ്യക്തമാക്കി. ആവശ്യമായ സ്ഥലസൗകര്യങ്ങൾ ഒരുക്കി നൽകിയും യാതൊരു തടസ്സവുമില്ലാതെ ജോലികൾ പൂർത്തിയാക്കാൻ സഹായിച്ചും തങ്ങളൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർമിച്ചു.
വെള്ളപ്പൊക്ക സമയത്ത് വലിയ ചെമ്പിലിരുന്ന് ആളുകളെ മാറ്റിനൽകുന്ന രംഗങ്ങൾ പകർത്താൻ ക്യാമറമാൻ നേരിട്ട് ചെമ്പിൽ കയറി ചിത്രീകരിച്ച സാങ്കേതികവിദ്യ അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

