വൈക്കം: ഔദ്യോഗിക ആവശ്യത്തിനെത്തിയ ആളിൽ നിന്നും കൈക്കൂലി സ്വീകരിക്കുന്നതിനിടെ ലേബർ ഓഫീസർ വിജിലൻസിന്റെ പിടിയിലായി. വൈക്കം അസിസ്റ്റന്റ് ലേബർ ഓഫീസർ റ്റി.ജി.
ബിനീഷ്കുമാറാണ് അറസ്റ്റിലായത്. തലയോലപ്പറമ്പ് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്.
പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയാണ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിവരുന്ന ‘പ്രൊജക്ട് സീറോ’യുടെ ഭാഗമായാണ് ഈ റെയ്ഡും അറസ്റ്റും രേഖപ്പെടുത്തിയത്.
ഓഫീസിലെത്തുന്ന സാധാരണക്കാരായ ജനങ്ങളിൽ നിന്നും ഇയാൾ നിരന്തരം അനധികൃതമായി പണം വാങ്ങിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിനുമുമ്പും പലതവണയായി ഗൂഗിൾ പേ വഴിയും ഇയാൾ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

