കോട്ടയം ∙ പാമ്പിനെ കണ്ട് ഷോക്കടിച്ച് കോടിമത എംജി റോഡ് ചന്തക്കടവിലെ 110 കെവി സബ് സ്റ്റേഷൻ ഓഫിസിലെ ജീവനക്കാർ. 3 ദിവസത്തിനിടെ 26 പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെയാണ് സബ് സ്റ്റേഷൻ പരിസരത്തുനിന്നു പിടികൂടിയത്.
ലഭിച്ച 26 എണ്ണം 2 പെരുമ്പാമ്പുകളുടെ മുട്ട വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളാണെന്നു സർപ്പ സ്നേക്ക് റെസ്ക്യൂ ടീം പറഞ്ഞു.
ഓഫിസ് പരിസരത്തേക്ക് വരുന്നത് അണലിയാണോ പെരുമ്പാമ്പാണോയെന്ന് തിരിച്ചറിയാനുള്ള പരിശീലനം വനംവകുപ്പിന്റെ സർപ്പ സ്നേക്ക് റെസ്ക്യു ടീം ഇവിടത്തെ ജീവനക്കാർക്ക് നൽകിയിട്ടുണ്ട്.
ഇന്നലെ വൈദ്യുത വിതരണ കേബിളിനു സമീപത്തുനിന്നും ഓഫിസ് ജനാലയ്ക്ക് മുകളിൽനിന്നും 2 പാമ്പിൻകുഞ്ഞുങ്ങളെയും ഓഫിസ് പരിസരത്തുനിന്ന് 7 എണ്ണത്തെയും ലഭിച്ചു. പാമ്പിൻകുഞ്ഞുങ്ങളെ ശേഖരിക്കാൻ ബക്കറ്റ് ജീവനക്കാർ സ്ഥാപിച്ചിട്ടുണ്ട്.
അതതു ദിവസം ഓഫിസ് പരിസരത്തു എത്തുന്ന പാമ്പിൻകുഞ്ഞുങ്ങളെ ഉദ്യോഗസ്ഥർ ബക്കറ്റിലാക്കും. സർപ്പ ടീം എത്തി, പരിസരത്ത് ചുറ്റിത്തിരിയുന്ന പാമ്പിൻകുഞ്ഞുങ്ങളെയും ബക്കറ്റിലുള്ളതിനെയും വനംവകുപ്പ് ഓഫിസിലേക്ക് മാറ്റും.
പെരുമ്പാമ്പിന്റെ മുട്ട
വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളാണ് സബ് സ്റ്റേഷനിന്റെ ഉള്ളിലേക്കും വൈദ്യുത ലൈനുകൾ പോകുന്ന ട്രാക്കുകളിലേക്കും എത്തുന്നത്. പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾക്കും അണലി പാമ്പിനും രൂപം സമാനമായതിനാൽ സൂക്ഷിക്കണമെന്ന നിർദേശം സ്നേക്ക് റെസ്ക്യൂ ടീം ജീവനക്കാർക്ക് നൽകി.
മൂർഖൻ അടക്കമുള്ള പാമ്പുകളുടെ ശല്യം സബ് സ്റ്റേഷൻ ഓഫിസ് പരിസരത്തുണ്ട്. പാമ്പുകൾ വൈദ്യുത വിതരണ കേബിളുകളുടെ ഇടയിൽ കയറി തകരാറുണ്ടാക്കിയ സംഭവങ്ങളും നടന്നിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

