പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന വജ്രവ്യാപാരി നീരവ് മോദിയുടെ അടുത്ത സഹായിയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. ബാങ്കിൽ നിന്ന് 13,000 കോടി രൂപ വായ്പയെടുത്തു മുങ്ങിയ കേസിലാണ് നടപടി.
നീരവിന്റെ ഉടമസ്ഥതയിൽ ഹോങ്കോങ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഫാൻസി ക്രിയേഷൻസിന്റെ ഡയറക്ടറായിരുന്ന സന്ദീപ് മിസ്ത്രിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. നീരവ് മോദിക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായ ഇയാളെ യുഎഇയിൽ നിന്നാണ് ഇന്ത്യയിലെത്തിച്ചത്.
തുടർന്ന് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാൾക്കെതിരെ കഴിഞ്ഞ നവംബറിൽ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.
കേസിൽ പ്രതിയായ നീരവ് മോദി നിലവിൽ ലണ്ടനിലും, മറ്റൊരു പ്രതിയായ മെഹുൽ ചോക്സി ബൽജിയത്തിലും ജയിലിൽ കഴിയുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

