കോട്ടയത്തിന്റെ ആരോഗ്യമേഖലയിൽ പുതിയ ചുവടുവെപ്പായി പുത്തനങ്ങാടി സെന്റ് ഇഗ്നേഷ്യസ് സിംഹാസന പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടന്നു. മാങ്ങാനം മന്ദിരം ആശുപത്രി, കോട്ടയം ഇന്നർ വീൽ ക്ലബ്, കോട്ടയം റോട്ടറി ക്ലബ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ഈ ജനക്ഷേമ പരിപാടി സംഘടിപ്പിച്ചത്.
പ്രധാനമായും ഇഎൻടി, ജനറൽ മെഡിസിൻ, കാർഡിയോളജി എന്നീ വിഭാഗങ്ങളിലാണ് പരിശോധനകൾ ക്രമീകരിച്ചിരുന്നത്. ക്യാംപിൽ ഡോ.
റെബേക്ക ഫിലിപ്പോസ് (ഇഎൻടി), ഡോ. ഫിലിപ്പോസ് ജോൺ (ജനറൽ മെഡിസിൻ & കാർഡിയോളജി) എന്നിവർ രോഗികളെ പരിശോധിച്ച് ആവശ്യമായ ആരോഗ്യ നിർദേശങ്ങൾ നൽകി.
സൗജന്യ ശ്രവണ പരിശോധന, ഇഎൻടി രോഗനിർണയം, മരുന്നില്ലാതെയുള്ള വെർട്ടിഗോ (തലകറക്കം) ചികിത്സാ സഹായം, അടിയന്തര ഇഎൻടി ഘട്ടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്, ജനറൽ മെഡിക്കൽ പരിശോധന, കാർഡിയോളജി കൺസൾട്ടേഷൻ എന്നിവയും ക്യാംപിന്റെ ഭാഗമായി നൽകി. പ്രാദേശിക മേഖലയിൽ നിന്നുള്ള അറുപതോളം ആളുകൾ ഈ സൗജന്യ മെഡിക്കൽ ക്യാംപിന്റെ സേവനം പ്രയോജനപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

