എരുമേലി ∙ പോത്തിനെ വാങ്ങാൻ വന്നവർ, വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു നൂറ്റാണ്ടു പഴക്കമുള്ള ചെമ്പുചരുവം മോഷ്ടിച്ചു. മോഷണം സിസിടിവി ദൃശ്യം പരിശോധിച്ചു കണ്ടെത്തിയതു വീട്ടുടമയുടെ വിദേശത്തുള്ള സഹോദരൻ.
മുണ്ടക്കയത്തെ ആക്രിക്കടയിൽ വിറ്റ ചരുവം പൊലീസ് കണ്ടെത്തി. ഒഴക്കനാട് കൊക്കപ്പുഴ ജയിംസ് മാത്യുവിന്റെ വീട്ടിൽനിന്നാണു ചെമ്പുചരുവം പോയത്.
വീട്ടിലെ പോത്തിനെ വാങ്ങാനായി ഒരു ബ്രോക്കറും 3 പേരും കഴിഞ്ഞ ഞായറാഴ്ച പകൽ എത്തിയിരുന്നു. ഇവർ വില പറഞ്ഞെങ്കിലും ഇരുകൂട്ടരും ധാരണയിലാകാത്തതിനാൽ വിൽപന നടന്നില്ല.
വീടിന്റെ പുറത്ത് മഴവെള്ളം ശേഖരിക്കാനായി വച്ചിരുന്ന ചെമ്പുചരുവം കാണാനില്ലെന്നു പിറ്റേന്നു രാവിലെയാണ് അറിഞ്ഞത്.
നൂറുവർഷത്തിലധികം പഴക്കമുള്ള ചരുവമാണെന്നു വീട്ടുകാർ പറയുന്നു. ജയിംസിന്റെ സഹോദരൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പോത്തിനെ വാങ്ങാൻ എത്തിയവരിൽ ഒരാൾ രാത്രിയിൽ വന്ന് ചരുവം മോഷ്ടിച്ചു കൊണ്ടുപോകുന്നതു കണ്ടു.
തുടർന്ന് എരുമേലി പൊലീസിൽ പരാതി നൽകി. പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

