‘അങ്കിൾ വയസാകുന്നതുവരെ ജയിലിൽ കിടക്കും, അവിടെ കിടന്ന് മരിക്കും’: 10 വയസ്സുകാരിയായ അതിജീവിതയ്ക്ക് കോടതിയുടെ ‘ധീരതയുടെ സന്ദേശം’ | Delhi High Court | Rape Case | India News | Latest News | News Headlines in Malayalam | Breaking News in Malayalam | Latest News in Malayalam | Top Stories in Malayalam | News Malayalam | Malayalam News | Malayala Manorama Online News | മലയാള മനോരമ | മലയാളം വാർത്തകൾ | മനോരമ ന്യൂസ് | മനോരമ ഓൺലൈൻ
Read Full Article
ന്യൂഡൽഹി∙ ‘‘അങ്കിൾ എന്ന് ഞാൻ വിളിച്ചിരുന്നയാളെ വയസ്സാകുന്നത് വരെ ജയിലിലിടണം’’– ബലാത്സംഗക്കേസ് പരിഗണിക്കുന്ന കോടതിയോട് പത്തുവയസ്സുകാരി പറഞ്ഞതാണീ വാക്കുകൾ. പെൺകുട്ടിയുടെ ആവശ്യത്തിന് പിന്നാലെ രോഹിണിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി-01 (പോക്സോ) രജനി രംഗ വിധിന്യായത്തിനൊപ്പം കുട്ടിയ്ക്കൊരു സന്ദേശം എഴുതി.
‘‘നിന്റെ അപേക്ഷ കേട്ടു, നീ അങ്കിൾ എന്ന് വിളിച്ച ആ മനുഷ്യൻ ഇനി ഒരിക്കലും സ്വതന്ത്രനായി പുറത്തിറങ്ങില്ലെന്നായിരുന്നു’’ കോടതിയുടെ മറുപടി. ഇപ്പോഴിതാ വിചാരണക്കോടതി എഴുതിയ ആ കത്ത് പെൺകുട്ടിയ്ക്ക് കൈമാറണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്
What you should read next
കത്ത് പെൺകുട്ടിക്കോ അവളുടെ കുടുംബത്തിനോ രണ്ടാഴ്ചയ്ക്കകം കൈമാറണമെന്നാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് ദിനേശ് ഭട്ട് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
കത്തിനൊപ്പം കുട്ടിയ്ക്കുള്ള നഷ്ടപരിഹാരത്തുക നൽകണമെന്നും കോടതി ഉത്തരവിട്ടു. സെപ്റ്റംബർ 22-നാണ് വിചാരണക്കോടതി പെണ്കുട്ടിയുടെ കേസ് പരിഗണിച്ചത്.
കേസിൽ പ്രതിയ്ക്ക് മരണം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ഭീഷണിപ്പെടുത്തലിന് അഞ്ചു വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ചു.
രണ്ട് ശിക്ഷകളും ഒരേ സമയം അനുഭവിക്കണം. 2023 ജൂലൈ 23-നാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്.
അന്ന് പെൺകുട്ടിക്ക് ഏഴ് വയസ്സായിരുന്നു. വിചാരണക്കോടതി പെൺകുട്ടിക്കെഴുതിയ കുറിപ്പിനെ ‘ധീരതയുടെ സന്ദേശം’ എന്നാണ് ബെഞ്ച് വിശേഷിപ്പിച്ചത്.
∙ പെൺകുട്ടിയ്ക്കെഴുതിയ കത്ത് ‘‘പ്രിയപ്പെട്ട മോളെ, ‘അങ്കിൾ വയസ്സനാകുന്നത് വരെ ജയിലിൽ തന്നെ കിടക്കണം’ എന്ന് നീ പറഞ്ഞത് കോടതി കേട്ടു.
നിന്റെ അപേക്ഷയ്ക്കുള്ള കോടതിയുടെ മറുപടി ഇതാണ്. നീ അങ്കിൾ എന്ന് വിളിച്ച ആ മനുഷ്യൻ ഇനി ഒരിക്കലും സ്വതന്ത്രനായി പുറത്തിറങ്ങില്ലെന്ന് കോടതി ഇന്ന് ഉത്തരവിട്ടിരിക്കുന്നു.
ജീവിതകാലം മുഴുവൻ അയാൾ ജയിലിൽ കിടക്കും. വയസ്സാകുന്നത് വരെ ജയിലിൽ കിടക്കും.
അവിടെ വച്ച് തന്നെ മരിക്കുകയും ചെയ്യും. ഇനി നിന്നെയും നിന്റെ കുഞ്ഞനുജത്തിയെയും മറ്റ് കുട്ടികളെയൊന്നും അയാൾ ഉപദ്രവിക്കില്ല.
ഈ കോടതി കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ധീരയായ പെൺകുട്ടിയാണ് നീ. നീ കോടതിയിൽ വന്ന് നിന്നെ ഉപദ്രവിച്ച മനുഷ്യനെ ചൂണ്ടിക്കാട്ടുകയും സത്യം പറയുകയും ചെയ്തു.
നീ അങ്കിൾ എന്ന് വിളിച്ചയാൾ നിന്നോട് വളരെ മോശമായ കാര്യമാണ് ചെയ്തത്. പക്ഷേ, നീ നിശബ്ദയായിരുന്നില്ല.
നിന്റെ അമ്മയോട് പറഞ്ഞു. നിനക്ക് തുറന്ന് സംസാരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നത് കൊണ്ട് അവന് ഇനി മറ്റൊരു കുട്ടിയേയും ഉപദ്രവിക്കാൻ കഴിയില്ല.
നിന്റെ ബാല്യം തിരികെ നൽകാൻ കോടതിയ്ക്കാവില്ല. എന്നാൽ നിന്റെ വാക്കുകൾ ഞങ്ങൾ കേട്ടു.
നിന്റെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു. നിന്നെ ഉപദ്രവിച്ചയാൾ ഇനി പുറത്തിറങ്ങില്ല.
ഇനി നീ നിന്റെ ജീവിതം ജീവിക്കുക. സ്കൂളിൽ പോകുക, കൂട്ടുകാരെ ഉണ്ടാക്കുക, ചിരിക്കുക, കളിക്കുക, സ്വപ്നം കാണുക.
നിന്റെ ധൈര്യം ഈ കോടതി എപ്പോഴും ഓർക്കും’’– കോടതി കത്തിൽ എഴുതി. English Summary:
mo-news-common-latestnews mo-news-common-newdelhinews rp24jmafvc6pnao3u2ro6rdmf 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-judiciary-delhi-high-court mo-news-world-countries-india-indianews
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

