നാട്ടുവർത്തമാനത്തിൽ മുൻപ് പ്രയോഗിച്ചിരുന്ന വാക്കുകൾ തേടി മലയാള മനോരമ ഹോർത്തൂസ് നടത്തിയ ‘പദ’യാത്ര (പദങ്ങളുടെ യാത്ര) ഇടുക്കിയിലെയും കോട്ടയത്തെയും ഏഴു ക്യാംപസുകൾ സന്ദർശിച്ചു. കോട്ടയം ബസേലിയസ് കോളജിൽ നിന്നാരംഭിച്ച് ബിസിഎം കോളജ്, മാന്നാനം കെഇ കോളജ്, ഏറ്റുമാനൂരിലെ ഏറ്റുമാനൂരപ്പൻ കോളജ്, കുറവിലങ്ങാട് ദേവമാതാ കോളജ്, പാലാ സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തൊടുപുഴ ന്യൂമാൻ കോളജിലെത്തി.
ആട്ടവും പാട്ടുമായി പദയാത്രയെ ആഘോഷമായി കലാലയങ്ങൾ വരവേറ്റു. പരിപാടിയുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്കും വിജയികൾക്കും സമ്മാനങ്ങൾ നൽകി.
പദയാത്ര കേരളത്തിലെ 14 ജില്ലകളിലെയും തിരഞ്ഞെടുത്ത ക്യാംപസുകളിലൂടെ സഞ്ചരിച്ച് കൊച്ചിയിലെത്തും. ക്യാംപസുകളിൽനിന്ന് ശേഖരിക്കുന്ന വാക്കുകൾ ഈ മാസം 27 മുതൽ 30 വരെ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന ഹോർത്തൂസിൽ പ്രദർശിപ്പിക്കും. തുടർന്ന് നാട്ടുവാക്കുകളുടെ നിഘണ്ടു പ്രസിദ്ധീകരിക്കും.
മാന്നാനം കെഇ കോളജ് സമ്മാനിച്ചു,
നാട്ടിലെങ്ങും പള്ളിക്കൂടങ്ങൾ സ്ഥാപിച്ച ചാവറയച്ചന്റെ ഓർമയിൽ മാന്നാനം കെഇ കോളജിൽനിന്ന് ഹോർത്തൂസ് പദയാത്രയ്ക്ക് കിട്ടി പ്രൗഢഗംഭീരമായ നാട്ടുവാക്ക്– പള്ളിക്കൂടം. സാധാരണക്കാർക്ക് അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ചാവറയച്ചന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട
വിദ്യാലയങ്ങളാണ് പള്ളിക്കൂടങ്ങൾ.പ്രിൻസിപ്പൽ ഡോ. ഐസൺ വി.വഞ്ചിപ്പുര എഴുഴുതിയ വാക്ക് മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു ഏറ്റുവാങ്ങി. കിളിച്ചുണ്ടൻ മാമ്പഴത്തിന്റെ മധുരം പകർന്ന ഒട്ടേറെ ഗാനങ്ങൾ പാടിത്തിമിർത്ത് ജാസിം മുഹമ്മദ്, റൂഫസ്, അശ്വിൻ എന്നിവർ യാത്രയെ ആവേശമാക്കി.
ബസേലിയസ് വിളിച്ചു,
അച്ചായോ… എന്ന ഒറ്റവിളിയിൽ മയങ്ങി വീഴാത്ത കോട്ടയംകാരുണ്ടോ..
അതുകൊണ്ട് പദയാത്രയിലേക്ക് ഏതു പദം നൽകണമെന്ന കാര്യത്തിൽ കോട്ടയം ബസേലിയസ് കോളജിനും പ്രിൻസിപ്പൽ ഡോ. ബിജു തോമസിനും ഒരു സംശയവുമുണ്ടായില്ല.
ഹോർത്തൂസ് പദയാത്രയുടെ ജില്ലയിലെ പ്രയാണത്തിന് തുടക്കമിട്ട് അവർ കുറിച്ചു ‘അച്ചായൻ’. മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി വാക്ക് ഏറ്റുവാങ്ങി.
വൈസ് പ്രിൻസിപ്പൽ ഡോ. പി.ജ്യോതിമോൾ, മലയാള വിഭാഗം മേധാവി ഡോ.
തോമസ് കുരുവിള, അധ്യാപകരായ ഡോ. നിബുലാൽ വെട്ടൂർ, ഡോ.
നെത്തല്ലൂർ ഹരികൃഷ്ണൻ, ഡോ. ശരത് പി.നാഥ്, ഡോ.
മഞ്ജുഷ വി.പണിക്കർ എന്നിവർ പങ്കെടുത്തു. വിദ്യാർഥികളായ അശ്വതി അജയൻ, കെ.ആർ.അഞ്ജന, വൈഷ്ണവ് എന്നിവർ വിവിധ കലാപരിപാടികളുമായി ഒപ്പം ചേർന്നു.
ഇന്നലെ ജന്മദിനം ആഘോഷിച്ച ആദിത്യ വിജയനെന്ന വിദ്യാർഥിനിക്ക് സർപ്രൈസ് സമ്മാനവും നൽകിയാണ് യാത്ര ക്യാംപസ് വിട്ടത്.
ഏറ്റുമാനൂരപ്പൻ കോളജ് എഴുതി,
അതിരുകളില്ലാത്ത ലോകത്തെ ‘മാട്ടകളില്ലാത്ത’ ലോകമെന്ന് തിരുത്തി വായിച്ച് ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളജിലെ ‘ജെൻ സീ’ തലമുറ. മറവിയിലേക്ക് കാലെടുത്തുവച്ച ‘പള്ള’ യെന്ന പുല്ലിനെയും ആളുകളെ അഭിസംബോധനയ്ക്ക് ഉപയോഗിച്ചിരുന്ന ‘ഉവ്വേ’യെയും അവർ ഓർത്തെടുത്ത് പദാവലിക്കായി നൽകി.
വൈസ് പ്രിൻസിപ്പൽ ഡോ. മായാ റാണി വാക്കുകൾ എഴുതി.
അധ്യാപകരായ ടി.ഹേമ, മഞ്ജു മുകുന്ദൻ, ആൻസമ്മ ജോസഫ്, മായ കെ.നായർ, ലിസി ജോസഫ് എന്നിവരും നൃത്തവും പാട്ടുകളുമായി വിദ്യാർഥികളും യാത്രയുടെ ഭാഗമായി.
സെന്റ് തോമസ് കോളജിൽനിന്ന്
അണമുറിയാതെ, അധികം ആഴത്തിലല്ലാതെ ശുദ്ധജലം നിറയുന്ന നാട്ടിൻപുറത്തെ ‘ഓലി’കൾ. അറിവിന്റെ അണമുറിയാത്ത പ്രവാഹമായ പാലാ സെന്റ് തോമസ് കോളജിൽനിന്ന് ഹോർത്തൂസ് പദയാത്രയ്ക്ക് ലഭിച്ച വാക്കാണ് ഓലി. കിണറിനോളം താഴ്ചയില്ലാതെ സദാസമയവും വെള്ളം കിട്ടുന്ന ചെറിയ കുഴികളാണ് ഓലികൾ.
ഓലിയിൽനിന്ന് വെള്ളമൊഴുകുന്ന വഴിക്ക് ‘വരളി’ എന്ന പേരുണ്ടെന്നും സെന്റ് തോമസിലെ പുതുതലമുറ ഓർത്തെടുത്തു.
പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് വാക്കുകൾ എഴുതി.
വൈസ് പ്രിൻസിപ്പൽ ഫാ. ഡോ.
സാൽവിൻ കാപ്പിലിപ്പറമ്പിൽ, ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, അധ്യാപകരായ ഫാ.
മാത്യു എണ്ണയ്ക്കാപ്പിള്ളിൽ, ബോബി സൈമൺ, ശിൽപ മാത്യു, റോസ് സ്കറിയ തുടങ്ങിയവരുടെ നേതൃത്വത്തിൽ കലാലയം ഒന്നാകെ യാത്രയ്ക്ക് സ്വീകരണമേകാൻ എത്തി. കഥക് അടക്കമുള്ള നൃത്ത രൂപങ്ങളും മോണോ ആക്ട്, ഗാനമേള, വെസ്റ്റേൺ മ്യൂസിക് തുടങ്ങിയ മറ്റ് കലാപ്രകടനങ്ങളുമായി വിദ്യാർഥികളും ആവേശത്തിമിർപ്പിലായിരുന്നു.
ബിസിഎം കോളജിന്റെ വക
ഹോർത്തൂസ് മലയാളത്തിന്റെ നല്ലപ്പമാകട്ടെ– നാട്ടുവാക്കുകൾ കുറിക്കുന്നതിനിടെ കോട്ടയം ബിസിഎം കോളജിലെ അധ്യാപകൻ ഫാ. ബൈജു മുകളേലിന്റെ വക നാടൻ ആശംസ. പുതുതലമുറയ്ക്കായി അതിന്റെ അർഥം വിശദീകരിച്ചത് പ്രിൻസിപ്പൽ ഡോ.
കെ.വി.തോമസ്. ശുഭം, ആദ്യത്തേത് തുടങ്ങിയ അർഥങ്ങളിൽ ഈ വാക്ക് മുൻപ് പ്രയോഗിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അധ്യാപിക ഡോ.
നീതു വർഗീസ്, വിദ്യാർഥി വൈഷ്ണവി ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കലാപരിപാടികൾ യാത്രയുടെ മാറ്റുകൂട്ടി. യാത്ര മടങ്ങാൻ ഒരുങ്ങുന്നതിനിടെ ഓടിയെത്തിയ ചരിത്രവിഭാഗം മേധാവി ഡോ. അജീസ് ബെൻ മാത്യുവും എഴുതി ഒരു നാടൻവാക്ക്– ‘കരോട്ടേക്ക്’.
മുകളിലേക്ക് എന്നാണ് ഇക്കാലത്തെ മലയാളത്തിൽ ഈ വാക്കിന്റെ അർഥം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

