സംസ്ഥാനത്ത് പൊതുഗതാഗത രംഗത്ത് പുതിയ നിലവാരം തീർക്കിക്കൊണ്ട് കെഎസ്ആർടിസിയുടെ തിരുവനന്തപുരം–എറണാകുളം എക്സിക്യൂട്ടീവ് വോൾവോ ബസ് സർവീസ് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. എന്നാൽ കന്നിയാത്രയിൽ തന്നെ പ്രതീക്ഷിച്ച സമയത്തിൽ നിന്നും രണ്ട് മണിക്കൂറിലധികം വൈകിയാണ് ബസ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.
രാവിലെ 9.45ന് എറണാകുളത്ത് എത്തേണ്ടിയിരുന്ന സർവീസ്, റോഡിലെ രൂക്ഷമായ തിരക്കു കാരണം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്റ്റാൻഡിൽ എത്തിച്ചേർന്നത്. ഓണാഘോഷത്തിന്റെ ഭാഗമായുള്ള യാത്രാത്തിരക്കാണ് ഗതാഗതക്കുരുക്കിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.
ആകെ 36 സീറ്റുകൾ ഉള്ള ബസിൽ ആദ്യ യാത്രയിൽ 27 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയ പുതിയ സർവീസിന് അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർ എ.
അജിത്തിന്റെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. ചടങ്ങിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഒ.പി.
അനൂപ്, ബിടിസി കോഓർഡിനേറ്റർ ആർ. അനീഷ്, ഡിപ്പോ എൻജിനീയർ പ്രശാന്ത് കൈമൾ, എച്ച്വിഎസ് ബിജു എന്നിവർ സന്നിഹിതരായിരുന്നു.
ശരത് കൃഷ്ണയാണ് ബസിന്റെ ഡ്രൈവർ. എ.എം.
മോനിത കണ്ടക്ടർ കം ഹോസ്റ്റസ് ആയി സേവനം അനുഷ്കരിക്കുന്നു. ബസ് തോപ്പുംപടി വഴി ഹൈക്കോടതി ജംക്ഷൻ ചുറ്റി എത്തുന്ന രീതി യാത്രാസമയം നഷ്ടപ്പെടുത്തുന്നുണ്ടെന്നും, സർവീസ് വൈറ്റില വഴി ആക്കണമെന്നും യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ ആവശ്യം ഉയർന്നിട്ടുണ്ട്.
ജനങ്ങളുടെ ഈ ആവശ്യം ഗൗരവമായി പരിഗണനയിലാണെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. കൂടാതെ, നിലവിലെ സമയം പുനഃക്രമീകരിച്ച് രാവിലെ 5.15ന് പുറപ്പെട്ട് 10.30ന് എറണാകുളത്ത് എത്തുന്ന രീതിയിലാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
ശുചിമുറി ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുള്ള ഈ ബസിൽ യാത്രക്കാർക്ക് ലഘുഭക്ഷണവും, ചായയും കാപ്പിയും, കുടിവെള്ളവും ലഭ്യമാക്കുന്നുണ്ട്. റോഡിലെ യാത്രാക്കുരുക്ക് യാത്രക്കാർ നേരിട്ട് മനസ്സിലാക്കിയതിനാൽ, ബസ് വൈകിയെത്തിയിട്ടും പൂർണ്ണ പിന്തുണയാണ് കന്നിയാത്രയിൽ ലഭിച്ചതെന്ന് കോഓർഡിനേറ്റർ ആനന്ദ് വി.
നായർ വ്യക്തമാക്കി. തിങ്കൾ മുതൽ വെള്ളി വരെ തിരുവനന്തപുരം–എറണാകുളം റൂട്ടിലും, ശനിയാഴ്ചകളിൽ ഗുരുവായൂർ സർവീസുമാണ് ഈ ബസിനായി ക്രമീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

