ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച നാടകത്തെ മുന്‍നിര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് ഔദ്യോഗിക വിശദീകരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്. നാടകത്തിന്റെ കൃത്യമായ രാഷ്ട്രീയം ഗ്രഹിക്കാത്തവരാണ് ഇത്തരം വിവാദങ്ങള്‍ക്ക് പിന്നിലെന്നും, കലാസൃഷ്ടിയുടെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിമാറ്റി ബോധപൂര്‍വ്വമായ തെറ്റായ പ്രചാരണങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അടിയന്തരാവസ്ഥക്കാലത്ത് സ്നേഹലത റെഡ്ഡി നേരിടേണ്ടി വന്ന ഭരണകൂട പീഡനങ്ങളാണ് നാടകം ആവിഷ്കരിക്കുന്നത്.
രാഷ്ട്രീയ ബോധ്യമില്ലാത്തവര്‍ക്ക് മാത്രമേ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടാന്‍ സാധിക്കൂ എന്നും വി കെ സനോജ് കൂട്ടിച്ചേര്‍ത്തു. ‘മിസ’ എന്ന നാടകത്തിലെ ചില പ്രത്യേക രംഗങ്ങളെയും കഥാപാത്രത്തിന്റെ വസ്ത്രധാരണത്തെയും കേന്ദ്രീകരിച്ചായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രധാനമായും വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്.
എന്നാല്‍ നാടകത്തിലെ ചില രംഗങ്ങള്‍ പുതിയ തലമുറയിലെ സദാചാര വാദികളെ അസ്വസ്ഥമാക്കുന്നതില്‍ യാതൊരു അത്ഭുതവുമില്ലെന്ന് വി കെ സനോജ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. പ്രസ്തുത നാടകത്തിലെ ഒരു രംഗം മാത്രം അടര്‍ത്തിമാറ്റി സദാചാരത്തിന്റെ അളവുകോലുവെച്ച് പരിശോധിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ മൂടിവെക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയുടെ ഇരുണ്ട
കാലഘട്ടത്തില്‍ ഈ നാടകം അനുഭവിച്ച കടുത്ത യാതനകളെയും പീഡനങ്ങളെസുമാണെന്നും അദ്ദേഹം ആരോപിച്ചു. വി കെ സനോജ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ പറയുന്നതാണ്: “സ്നേഹലത റെഡ്ഡിയെ ആര് മറന്നാലുംകോട്ടയംകാര് അത്ര വേഗം മറക്കില്ല.1978-79 കാലം, കേരള സര്‍വ്വകലാശാലയുടെ ചരിത്രത്തിലെ ആദ്യ എസ് എഫ് ഐ ചെയര്‍മാനായി സ: സുരേഷ് കുറുപ്പ് തിരഞ്ഞെടുക്കപ്പെട്ടു തുടര്‍ന്ന് കോട്ടയത്ത് വെച്ച് നടന്ന സര്‍വ്വകലാശാല കലോത്സവത്തില്‍ മുഖ്യാതിഥിയായി എത്തിയത് സ്നേഹലത റെഡ്ഡിയുടെ മകള്‍ നന്ദന റെഡ്ഡി ആയിരുന്നു.അന്ന് അടിയന്തിരാവസ്ഥയുടെ പ്രേതം വിട്ടൊഴിയാത്ത കോട്ടയത്തെ കോണ്ഗ്രസ്സുകാര് പ്രഖ്യാപിച്ചു, നന്ദനയെ കോട്ടയത്ത് കാല് കുത്തിക്കില്ല, പ്രഖ്യാപനം കേട്ട
കോട്ടയത്തെ ചുമട്ടുതൊഴിലാളി സഖാക്കള്‍ നാഗമ്പടത്ത് ഒത്തുകൂടി, തടയാന്‍ ധൈര്യമുള്ളവര്‍ വരിക എന്ന് വെല്ലുവിളിയോടെ പിന്നാലെ നന്ദന വരികയും ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയും ചെയ്തു. അന്ന് മാളത്തില്‍ ഒളിച്ച അതേ കോണ്‍ഗ്രസ്സിന്റെ പിന് തലമുറയ്ക്ക് ഇന്നും മിസയെന്നും അടിയന്തിരാവസ്ഥയെന്നും സ്നേഹലത റെഡി എന്നുമൊക്കെ കേള്‍ക്കുമ്പോള്‍ അസ്വസ്ഥയുണ്ടാകുന്നത് സ്വാഭാവികം .DYFI സമ്മേളനത്തിന്റെ പ്രദര്‍ശന വേദിയില്‍ അവതരിപ്പിക്കപ്പെട്ട’ മിസ’ എന്ന നാടകവും അതിലെ രംഗങ്ങളും അവരുടെ പിന് തലമുറ സദാചാര വാദികളെ ഇന്നും അസ്വസ്ഥമാക്കുന്നതില്‍ അത്ഭുതമൊന്നും തോന്നുന്നില്ല.
കാരണം ആ നാടകം മുന്നോട്ട് വെയ്ക്കുന്നത് അത്രമേല്‍ തീഷ്ണമായ ഒരു ചരിത്രമാണ് .ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന് മേല്‍ വീണ ഇരുണ്ട അധ്യായമായിരുന്നു 1975-ലെ അടിയന്തരാവസ്ഥ .കലാകാരിയായതിന്റെയും ചോദ്യം ചോദിച്ചതിന്റെയും പേരില്‍ അടിയന്തരാവസ്ഥക്കാലത്ത് കൊടിയ ഭരണകൂട
പീഡനം നേരിട്ട ജീവിതമാണ് സ്നേഹലതയുടേത്.
ആ സ്നേഹലതയുടെ കഥയാണ് മിസ എന്ന നാടകം പറയുന്നത്.കരിമ്പിന് തോട്ടങ്ങളിലും ഫാക്ടറികളിലും ചൂഷണം അനുഭവിക്കുന്ന സ്ത്രീ തൊഴിലാളികളില്‍ നിന്ന്, ആരംഭിച്ച് ഇന്നും തുടരുന്ന അധികാരത്തിന്റെയും ചൂഷണത്തിന്റെയും കഥകളിലൂടെയാണ് മിസ എന്ന നാടകം സഞ്ചരിക്കുന്നത്.ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കാനുള്ള അധികാരത്തിന്റെ രാഷ്ട്രീയം ഇന്നും അവസാനിക്കുന്നില്ല എന്ന സന്ദേശമാണ് സ്നേഹലതയുടെ ജീവിതം വരച്ച് കാട്ടുന്ന‘ മിസ ‘ മുന്നോട്ട് വെയ്ക്കുന്നത്.അതിലെ ഒരു രംഗത്തെ മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കുന്നവര്‍, മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത് അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ഒരു ജനത അനുഭവിച്ച തീഷ്ണമായ പീഢനങ്ങളെയാണ് .കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയ്യേറ്റര്‍ നിരവധി വേദികളില്‍ അവതരിപ്പിച്ച നാടകം ആ സന്ദര്‍ഭത്തില്‍ ഒന്നും എവിടെയും ചര്‍ച്ചയായി കണ്ടില്ല.കലാവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

