രാമപുരം ∙ ജലജീവൻ മിഷൻ പദ്ധതിയിൽ കൊണ്ടാട് സ്ഥാപിക്കുന്ന ജലസംഭരണിയുടെ നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മാണി സി.കാപ്പൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ, ജില്ലാ പഞ്ചായത്തംഗം പി.എം.മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.
സിന്ധുമോൾ ജേക്കബ്, അംഗങ്ങളായ ബൈജു പുതിയിടത്തുചാലിൽ, സ്മിത അലക്സ്, സണ്ണി അഗസ്റ്റിൻ, കെ.എൻ.അമ്മിണി, ടൈറ്റസ് മാത്യു, അജി സെബാസ്റ്റ്യൻ, പയസ് രാമപുരം, ടി.ജെ.പയസ്, ജോഷി ഏറത്ത്, എക്സിക്യൂട്ടീവ് എൻജിനീയർ എസ്.കിഷൻ ചന്ദു എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തിൽ 101.62 കോടി രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതി. പിഴക് 9 ലക്ഷം ലീറ്റർ, കൊണ്ടാട് 5 ലക്ഷം ലീറ്റർ, കിഴതിരി 3 ലക്ഷം ലീറ്റർ, നെല്ലാപ്പാറ 5 ലക്ഷം ലീറ്റർ എന്നിങ്ങനെ 4 ജല സംഭരണികൾ നിർമിക്കും.
300 കിലോമീറ്ററിലധികം വിതരണ കുഴലുകളും 7800 ഗാർഹിക കണക്ഷനുകളും സ്ഥാപിക്കും. പൈപ് സ്ഥാപിക്കുന്നതിനായി മുറിക്കേണ്ടി വരുന്ന റോഡുകളുടെ പുനരുദ്ധാരണവും നിർമാണ ജോലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
70 % പൈപ്പുകൾ വിതരണം ചെയ്തു. 150 കിലോമീറ്ററിലധികം പൈപ് സ്ഥാപിച്ചു.
1200 കണക്ഷനുകൾ നൽകി.
നീലൂരിൽ സ്ഥാപിക്കുന്ന ജലശുദ്ധീകരണശാലയുടെ ജോലികൾ 2026 ആദ്യം പൂർത്തിയാകും. ഇവിടെ നിന്ന് ശുദ്ധജലം ടാങ്കുകളിലേക്കും വിതരണക്കുഴലുകൾ വഴി പഞ്ചായത്തിലെ വീടുകളിലേക്കും എത്തിക്കും.
കേരള ജല അതോറിറ്റിയുടെ മീനച്ചിൽ മലങ്കര പ്രോജക്ട് ഡിവിഷൻ പാലാ കാര്യാലയത്തിലാണ് പദ്ധതിയുടെ മേൽനോട്ട ചുമതല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

