ലളിതമായ രീതിയിൽ വിവരങ്ങൾ കുറിച്ചുവെക്കാൻ സഹായിക്കുന്ന ഒന്നാണ് ഗൂഗിൾ കീപ്പ് (Google Keep). പലപ്പോഴും പലവിധ ആവശ്യങ്ങൾക്കായി പലരും ഇത് ഉപയോഗിക്കാറുണ്ട്.
എന്നാൽ ചില ക്രമീകരണങ്ങൾ മാറ്റിയാൽ ഈ ആപ്ലിക്കേഷന്റെ പ്രയോജനം പൂർണ്ണമായി ലഭിക്കുമെന്നാണ് അനുഭവം വ്യക്തമാക്കുന്നത്. ആദ്യം തന്നെ നോട്ട്സുകൾക്ക് നിറങ്ങൾ നൽകുന്ന രീതിയിൽ മാറ്റം വരുത്താം.
ഒരേപോലെയുള്ള നിറങ്ങൾ നൽകുന്നതിന് പകരം ജോലികൾക്ക് ഒരു നിറവും, വ്യക്തിപരമായ ആവശ്യങ്ങൾക്ക് മറ്റൊരു നിറവും നൽകിയാൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. കൂടാതെ യാത്രകൾക്കും, ഭക്ഷണവുമായി ബന്ധപ്പെട്ട
കാര്യങ്ങൾക്കും അതത് പശ്ചാത്തല ചിത്രങ്ങൾ കൂടി നൽകുന്നത് വഴി വിവരങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. വളരെയധികം പ്രാധാന്യമുള്ള കാര്യങ്ങൾക്ക് മാത്രം റിമൈൻഡറുകൾ സജ്ജീകരിക്കുക.
എല്ലാത്തിനും നോട്ടിഫിക്കേഷനുകൾ വെച്ചാൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടായി മാറും. ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം സമയബന്ധിതമായി റിമൈൻഡർ നൽകുന്നതാണ് മികച്ചരീതി.
ഉപയോഗശൂന്യമായ നോട്ട്സുകൾ ഡിലീറ്റ് ചെയ്യുന്നതിന് പകരം ആർക്കൈവ് ചെയ്യുന്നതാണ് നല്ലത്. പഴയ യാത്രാ വിവരങ്ങളോ ലിസ്റ്റുകളോ ഭാവിയിൽ വീണ്ടും ആവശ്യമായി വന്നേക്കാം എന്നതിനാൽ ആർക്കൈവ് ചെയ്യുന്നത് അവ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സഹായിക്കും.
കൂടാതെ ജെമിനി (Gemini) ആപ്പുമായി ഗൂഗിൾ കീപ്പ് ബന്ധിപ്പിക്കുന്നതിലൂടെ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ജെമിനി സെറ്റിങ്സിൽ പോയി കണക്ടഡ് ആപ്സ് വഴി ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഇതിലൂടെ ആവശ്യമായ വിവരങ്ങൾ നേരിട്ട് നോട്ട്സിലേക്ക് സേവ് ചെയ്യാനും പഴയ വിവരങ്ങൾ എളുപ്പത്തിൽ തിരഞ്ഞുപിടിക്കാനും സാധിക്കും. കൃത്യമായ തലക്കെട്ടുകൾ ഓർമ്മിക്കാതെ തന്നെ ചോദ്യങ്ങളിലൂടെ വിവരങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കും.
കൂടാതെ വോയ്സ് ടൈപ്പിംഗിന് അപ്പുറം വിവരങ്ങൾ ചിട്ടയോടെ ക്രമീകരിക്കാൻ സഹായിക്കുന്ന ‘കീപ്പ് ലൈവ്’ സംവിധാനവും ഇതിൽ ലഭ്യമാണ്. ഈ ചെറിയ മാറ്റങ്ങളിലൂടെ ഗൂഗിളിന്റെ ഈ നോട്ട്സ് ആപ്ലിക്കേഷൻ കൂടുതൽ മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

