തൊടുപുഴ∙ പെരുമ്പിള്ളിച്ചിറ പുതുച്ചിറ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയത് ശരിയാക്കാനായി റോഡ് വെട്ടിപ്പൊളിച്ചിട്ടത് ശരിയാക്കാത്തത് അപകടത്തിന് കാരണമാകുന്നു. റോഡിന്റെ പകുതിയും പൊളിച്ചതിനാൽ വാഹനങ്ങൾ കടന്നു പോകാൻ തന്നെ പ്രയാസമാണ്.
മാത്രമല്ല ഇതുവഴി വിദ്യാർഥികളുടെ ബൈക്കിലെ മരണപ്പാച്ചിൽ കൂടുതൽ അപകടത്തിന് വഴിയൊരുക്കുന്നു. സമീപത്ത് അൽ അസ്ഹർ കോളജ് ഉള്ളതിനാൽ രാപകൽ വ്യത്യാസമില്ലാതെ വിദ്യാർഥികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
തിരക്കേറിയ പ്രദേശത്ത് ഇത്തരത്തിൽ റോഡ് പൊളിച്ചിട്ടിരിക്കുന്നത് അധികൃതരുടെ അനാസ്ഥയാണെന്നാണു പ്രദേശവാസികൾ പറയുന്നത്.
പൊളിച്ച് മണ്ണും നീക്കം ചെയ്യാതെ സമീപത്തു തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. അപകട സാധ്യത മുന്നിൽക്കണ്ട് മൺകൂനയ്ക്കു ചുറ്റും ചുവപ്പ് റിബൺ കെട്ടിയും ട്രാഫിക് കോൺ സ്ഥാപിക്കുകയുമാണ് ചെയ്തിരിക്കുന്നത്.
പക്ഷേ, രാത്രി പ്രദേശത്ത് തെരുവുവിളക്ക് കുറവായതിനാൽ ഇവയൊന്നും പെട്ടെന്ന് യാത്രക്കാരുടെ ശ്രദ്ധയിൽപെടില്ല.
പ്രത്യേകിച്ച് സ്ഥലം പരിചയം ഇല്ലാത്ത യാത്രക്കാർക്ക്.
ദിവസങ്ങൾക്ക് മുൻപ് പൈപ്പ് പൊട്ടി ഇവിടെ വെള്ളത്തിന്റെ പ്രവാഹമായിരുന്നു. ഇതിനു പരിഹരിക്കാനായാണ് നിലവിൽ റോഡ് പൊളിച്ചിരിക്കുന്നത്.
നിലവിൽ ഇത് അപകടത്തിന് കാരണമാകുക മാത്രമല്ല, കാൽനടയാത്രയ്ക്കും തടസ്സമാണ്. അതിനാൽ എത്രയും വേഗം റോഡ് പൂർവസ്ഥിതിയാക്കി ഗതാഗതം സുഗമമാക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

