വൈദ്യശാസ്ത്ര രംഗത്തെ നൂതന മുന്നേറ്റങ്ങളും ചികിത്സാ രീതികളും ചർച്ച ചെയ്യുന്ന ദേശീയ സമ്മേളനത്തിന് തുടക്കമായി. പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ അനസ്തീസിയോളജി ആൻഡ് പെരി–ഓപ്പറേറ്റീവ് മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഇംപാക്റ്റ് -2026’ ദേശീയ സെമിനാർ മന്ത്രി മോൻസ് ജോസഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ മേഖലയിലെ ആധുനിക പ്രവർത്തനങ്ങളും നൂതന ചികിത്സാ രീതികളും പരിചയപ്പെടുത്തുന്നതിനും അതിൽ പരിശീലനം നേടുന്നതിനും ഇത്തരം സെമിനാറുകൾ ഏറെ സഹായകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
ആശുപത്രി മാനേജിങ് ഡയറക്ടർ റവ. ഫാ.
മാത്യു തെക്കേൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, ഐഎസ്എ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.
ബിനിൽ ഐസക് മാത്യു, അനസ്തീസിയോളജി വിഭാഗം മേധാവിയും ഇംപാക്റ്റ് ചീഫ് കോർഡിനേറ്ററുമായ ഡോ. മഞ്ജിത്ത് ജോർജ്, ഓർഗനൈസിങ് ചെയർപഴ്സൻ ഡോ.
എബി ജോൺ, സെക്രട്ടറി ഡോ. അനു ജനാർദ്ദനൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.
രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളിൽ നിന്നുള്ള നിരവധി ഡോക്ടർമാർ സെമിനാറിൽ സന്നിഹിതരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

