ചങ്ങനാശേരി ∙ അനധികൃത മദ്യവിൽപനക്കാരനെ ചങ്ങനാശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ‘സെലിബ്രേഷൻ സാബു’ എന്നു വിളിക്കുന്ന തൃക്കൊടിത്താനം കണ്ടത്തിൽപറമ്പ് ചാർലി തോമസാണ് (47) പിടിയിലായത്.
204 കുപ്പികളിൽനിന്നായി 102 ലീറ്റർ മദ്യം കണ്ടെടുത്തു. ജില്ലയിലെ ഏറ്റവും വലിയ അനധികൃത മദ്യ വിൽപനക്കാരനാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു.
നാലുകോടി വളയംകുഴി ഭാഗത്തുനിന്നാണ് പിടിയിലായത്.
അതിഥിത്തൊഴിലാളി ക്യാംപുകൾ കേന്ദ്രീകരിച്ചായിരുന്നു മദ്യവിൽപന. ഇയാളുടെ ഒരു ദിവസത്തെ വരുമാനം 20,000 രൂപ വരെയാണെന്നും എക്സൈസ് പറഞ്ഞു.
400 രൂപയുടെ മദ്യം 550 രൂപ നിരക്കിൽ ദിവസം 150 കുപ്പി വിറ്റിരുന്നു. പല തവണ ഇയാളെ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും മദ്യശേഖരം കണ്ടെത്താനായില്ല.
തുടർന്ന് എക്സൈസ് രഹസ്യാന്വേഷണം നടത്തിയാണ് പിടികൂടിയത്.
ഇൻസ്പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ആന്റണി മാത്യു, ആർ.രാജേഷ്, കെ.ഷിജു, രതീഷ് കെ.നാണു, പ്രവീൺ കുമാർ, കണ്ണൻ ജി. നായർ, ബി.ഷീബ, എസ്.സിയാദ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

