കൊട്ടാരക്കര ∙ സ്വർണപ്പണയ സ്ഥാപനത്തിൽ തീപിടിത്തം. പഴയ സ്വർണം ഉരുക്കുന്നതിനിടെ പാചക വാതക സിലിണ്ടറിൽ നിന്നു വാതകം ചോർന്നാണ് അപകടം.
കടയുടെ മുൻഭാഗം കത്തി നശിച്ചു. ജീവനക്കാരിക്ക് നേരിയ പൊള്ളലേറ്റു.
ചൊവ്വാ പകൽ പന്ത്രണ്ടോടെ ചന്തമുക്കിനു സമീപം പ്രവർത്തിക്കുന്ന ദിയ ഗോൾഡ് എന്ന സ്ഥാപനത്തിലാണു തീപിടിത്തം ഉണ്ടായത്. സമീപത്തെ വ്യാപാരികളും നാട്ടുകാരും അഗ്നിരക്ഷാസേനയും എത്തി തീ കെടുത്തി.
അരമണിക്കൂറോളം രക്ഷാപ്രവർത്തനം നീണ്ടു. ജീവനക്കാരി തുഷാരയുടെ കാലിനാണു പൊള്ളലേറ്റത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

