മുഹമ്മ∙ പൊലീസുകാരൻ സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ. സാമ്പത്തിക ബാധ്യതയെന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മുഹമ്മ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കളർകോട് സ്വദേശി എസ്.
സന്തോഷ്കുമാർ (44) ആണ് ഇതേ സ്റ്റേഷനിൽ ആത്മഹത്യ ചെയ്തത്. ഇന്ന് പുലർച്ചേയാണ് കെട്ടിടത്തിന് മുകളിലെ ഷീറ്റിട്ട
ഭാഗത്ത് തൂങ്ങിയ നിലയിൽ കണ്ടത്. ഇന്നലെ ജീഡി ഡ്യൂട്ടിയിലായിരുന്ന സന്തോഷ് കുമാർ രാവിലെ മുതൽ രാത്രി 9 വരെ സ്റ്റേഷനിലുണ്ടായിരുന്നു.
5 വർഷമായി മുഹമ്മയിലെ ഭാര്യാവീട്ടിലാണ് താമസം. നേരം വൈകിയിട്ടും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടത്.
ആത്മഹത്യാകുറിപ്പും ഒപ്പം കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരിച്ച സന്തോഷ് കുമാറിന് ഭാര്യയും 2 പെൺമക്കളും ഉണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

