പാമ്പാക്കുട∙ പരി.ബസ്സേലിയോസ് ഔഗേൻ പ്രഥമൻ നഗറിൽ വെച്ച് നടക്കുന്ന (എംടിഎം ഹയർസെക്കൻഡറി സക്കൂൾ) ഓർത്തഡോക്സ് കൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര കലാമേള ജ്വാല 2026ന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം മലങ്കര മൽപ്പാൻ കോനാട്ട് ജോൺസ് എബ്രഹാം റീശ് കോറെപ്പിസ്കോപ്പ നിർവഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ്, കലാമേളയുടെ ചുമതല നിർവഹിക്കുന്ന കേന്ദ്രകമ്മിറ്റി അംഗങ്ങളായ പേൾ കണ്ണേത്ത്, ഗിവീസ് മർക്കോസ്, നിഖിൽ കെ.ജോയി,ഷെയ്സ് എ.
ജെ,നമീഷ് രാജു, ബേസിൽ സജി, മനോജ് എം പോൾ എന്നിവർ പ്രസംഗിച്ചു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അംഗങ്ങളായ ആയിരത്തോളം യുവതി യുവാക്കൾ മാറ്റുരയ്ക്കുന്ന കലാമാമ്മാങ്കം 2026 ജനുവരി 10 ശനിയാഴ്ച്ച രാവിലെ 8.30 മുതൽ ആരംഭിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

