കോട്ടയം നഗരത്തിൽ കൈത്തറി, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ എന്നിവയുടെ വിപുലമായ പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കുന്നു. കോട്ടയം കെപിഎസ് മേനോൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ പ്രത്യേക വിപണനം സെപ്റ്റംബർ 1 വരെ പൊതുജനങ്ങൾക്കായി ലഭ്യമായിരിക്കും.
ദിവസവും രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. പ്രദർശനത്തിലേക്ക് പ്രവേശനവും കാർ പാർക്കിങ്ങും പൂർണ്ണമായും സൗജന്യമാണ്.
കൂടാതെ, ഇടപാടുകൾക്കായി എല്ലാ പ്രധാന ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ താത്പര്യമുള്ളവർക്ക് 8095688238, 9929911293 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗ്രാമീണ കരകൗശല വിദഗ്ധരുടെ ഉൽപ്പന്നങ്ങളാണ് മേളയുടെ പ്രധാന ആകർഷണം. കോട്ടൺ സിൽക്ക് സാരികൾ, ഡ്രസ് മെറ്റീരിയലുകൾ, ടോപ്പുകൾ, കുർത്തകൾ, ആഭരണങ്ങൾ, ജയ്പൂർ ഹാൻഡ് ബ്ലോക്ക് ഷർട്ടുകൾ, പരവതാനികൾ, ഖാദി ഷർട്ടുകൾ, സ്യൂട്ട് പീസുകൾ, ഫുൽകാരി ദുപ്പട്ടകൾ, കുട്ടികൾക്കായുള്ള ജയ്പൂർ വസ്ത്രങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്.
ഇതിനുപുറമെ കൈകൊണ്ട് നിർമ്മിച്ച പായകൾ, പോച്ചംപള്ളി സാരികൾ, പശ്ചിമ ബംഗാൾ കാന്ത വർക്ക് ഉൽപ്പന്നങ്ങൾ, കുഷ്യൻ കവറുകൾ, സോഫാ കവറുകൾ, ബെഡ്ഷീറ്റുകൾ, വീടലങ്കാര വസ്തുക്കൾ, ജയ്പൂർ സ്റ്റോൺ ജ്വല്ലറി, ഭാഗൽപൂർ ഡ്രസ് മെറ്റീരിയലുകൾ, ഒരു ഗ്രാം സ്വർണ്ണാഭരണങ്ങൾ എന്നിവയും സ്റ്റാളുകളിൽ ഒരുക്കിയിട്ടുണ്ട്. രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന വൈവിധ്യമാർന്ന ശേഖരങ്ങളും മേളയിലുണ്ട്.
ബ്ലൂ പോട്ടറി, കുർജ പോട്ടറി, സഹാറൻപൂർ മരപ്പണികൾ, മാർബിൾ ശിൽപങ്ങൾ, രത്നങ്ങളും സ്വർണ്ണ പൂശിയവയുമായ രാജസ്ഥാനി ആഭരണങ്ങൾ, ലഖ്നൗവിലെ സീകാൻ കൊത്തുപണികൾ, ബെഡ് റഗുകൾ, കലങ്കാരി സാരികളും വസ്ത്രങ്ങളും, കമ്മലുകൾ, ബംഗാളി പ്യുവർ കോട്ടൺ വസ്ത്രങ്ങൾ, മുൽമുൽ, ചന്ദേരി, മധുരൈ സുങ്കുഡി എന്നിവയും ഇവിടെ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

