കൊട്ടാരക്കര വയയ്ക്കൽ ‘സ്വസ്തി’യിൽ താമസിക്കുന്ന ജി.പി. നന്ദന തമിഴ്നാട് കേഡറിൽ അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക സേവനത്തിലേക്ക് പ്രവേശിക്കുന്നു.
സിവിൽ സർവീസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ നന്ദനയെ സേലം അസിസ്റ്റന്റ് കലക്ടറായാണ് നിയമിച്ചിരിക്കുന്നത്. നിയമനത്തിന്റെ ഭാഗമായി, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി നന്ദനയും ബാച്ചിലെ മറ്റ് പത്ത് ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തി.
ഈ കൂടിക്കാഴ്ച തനിക്ക് ഏറെ പ്രചോദനം നൽകിയെന്ന് നന്ദന വ്യക്തമാക്കി. ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’–തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വാക്കുകൾ തനിക്ക് വലിയ പ്രചോദനമാണ് നൽകിയതെന്ന് നന്ദന പറഞ്ഞു. കൂടാതെ, ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷണൽ ഇന്റലിജൻസ്’ എന്ന പുസ്തകം മുഖ്യമന്ത്രിക്ക് സമ്മാനിക്കുകയും ചെയ്തു.
ലഭിച്ച സ്വീകരണം വളരെ ഹൃദ്യമായിരുന്നുവെന്നും നന്ദന കൂട്ടിച്ചേർത്തു. 2017-19 കാലയളവിൽ കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു നന്ദന.
കഴിഞ്ഞ ഓഗസ്റ്റിലാണ് നന്ദന സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

