ദുബായ് നഗരത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, വ്യോമ ഉപരോധത്തിൽനിന്ന് ഇറാഖിന് അമേരിക്ക ഇളവ് നൽകിയതിനു പിന്നാലെ ഇറാഖി എയർവേയ്സിന്റെ വിമാനം ഇറാനിൽ പറന്നിറങ്ങി. പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയതിനു ശേഷം ഒരു വിദേശ വിമാനം ഇറാനിൽ ഇറങ്ങുന്നത് ആദ്യമാണെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാഖിൽ ഷിയാ മുസ്ലിം വിഭാഗത്തിന്റെ പ്രധാന തീർഥാടന കേന്ദ്രമായ നജാഫിൽനിന്നുള്ള വിമാനമാണ് ടെഹ്റാനിൽ ഇറങ്ങിയത്. ഇതിനിടെ, ഇറാനെതിരായ ആക്രമണം പുനരാരംഭിക്കാനുള്ള ഒരുക്കം അമേരിക്ക തുടങ്ങിയതായി സൂചന പുറത്തു വന്നു.
തയാറായിരിക്കാൻ സൈന്യത്തിനു നിർദേശം ലഭിച്ചു. യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് ആക്രമണം ആരംഭിക്കുമെന്നാണ് സൂചന.
ഇസ്രയേലിലും തിരഞ്ഞെടുപ്പു നടക്കാൻ പോവുകയാണ്. ഇരു തിരഞ്ഞെടുപ്പുകൾക്കും മുൻപായി ഇറാനെതിരായ സൈനികനടപടി പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.
എന്നാൽ ഇറാനുമായി ഫലപ്രദമായ ചർച്ചകൾ തുടരുകയാണെന്നും യുഎസിൽ നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് ഇറാനെ ആക്രമിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

