കൊല്ലം: ഇന്ത്യൻ വ്യോമസേനയുടെ പാരമ്പര്യവും രാജ്യസേവനത്തിന്റെ ഓർമ്മകളും പുതുക്കി എയർ ഫോഴ്സ് അസോസിയേഷൻ (എഎഫ്എ) കൊല്ലം ചാപ്റ്റർ എയർ ഫോഴ്സ് ദിനം ആചരിച്ചു. ചടങ്ങിൽ എഎഫ്എ വൈസ് പ്രസിഡന്റ് ഡോ.അനിൽ പിള്ള പതാക ഉയർത്തി ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ എഎഫ്എ കൊല്ലം ചാപ്റ്റർ സെക്രട്ടറി ടി.ഹരികൃഷ്ണൻ, എയർ വെറ്ററന്മാരായ അരവിന്ദാക്ഷൻ നായർ, അയ്യപ്പൻ പിള്ള തുടങ്ങിയ പ്രമുഖർ സംസാരിച്ചു. വ്യോമസേനയുടെ കരുത്തിനും മഹത്വത്തിനും അടിത്തറ പാകിയ മുൻസൈനികരെയും, രാജ്യസേവനത്തിനിടെ ജീവൻ വെടിഞ്ഞ വീരജവാന്മാരെയും ചടങ്ങിൽ സന്നിഹിതരായിരുന്നവർ സ്മരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

