കേരളത്തിലെ വിവിധ ആവാസവ്യവസ്ഥകളുടെ നിലവിലെ സ്ഥിതിയും ശോഷണവും ശാസ്ത്രീയമായി വിലയിരുത്തുന്നതിനായി കേരളസംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ”ആവാസവ്യവസ്ഥകളുടെ റെഡ് ലിസ്റ്റ് വിലയിരുത്തലും കേരളത്തിലെ സവിശേഷ ആവാസവ്യവസ്ഥകളുടെ ആഗോള ആവാസവ്യവസ്ഥാ വർഗീകരണവും” പദ്ധതിരേഖാ സമാഹാരം പുറത്തിറക്കി. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ് പദ്ധതിരേഖാ സമാഹാരം പ്രകാശനം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടനയായ ഐ.യു.സി.എൻ.-ന്റെ ആവാസവ്യവസ്ഥകളുടെ റെഡ് ലിസ്റ്റ് വിലയിരുത്തൽ പതിപ്പ് 2.0 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംസ്ഥാനതല പഠനം.
പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങൾ മുതൽ നദീതടങ്ങൾ, തീരദേശ മേഖലകൾ, തണ്ണീർത്തടങ്ങൾ എന്നിവ വരെയുള്ള വിവിധ ആവാസവ്യവസ്ഥകളുടെ സ്ഥിതിയാണ് ഇതിലൂടെ പഠനവിധേയമാക്കുന്നത്. ഗൂഗിൾ എർത്ത് എൻജിൻ, സെന്റിനൽ ഉപഗ്രഹചിത്രങ്ങൾ, ആർ അധിഷ്ഠിത സ്ഥിതിവിവര വിശകലനം, ക്യുജിഐഎസ് ഭൂപട
സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചാണ് സമഗ്രമായ പഠനം പൂർത്തിയാക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

