ശാസ്താംകോട്ട ∙ സിനിമാപറമ്പ്– കൊട്ടാരക്കര പ്രധാന പാതയിലെ അശാസ്ത്രീയമായ ഓട
നിർമാണം പ്രദേശവാസികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. കാലഹരണപ്പെട്ട
മൺപൈപ്പുകൾ മാറ്റണമെന്ന ആവശ്യവും നടപ്പാകുന്നില്ല. റോഡ് പണിയെ തുടർന്നു ശുദ്ധജലം വിതരണവും തടസ്സപ്പെട്ടു.
വീടുകളിൽ വെള്ളം എത്തിയിട്ട് രണ്ടാഴ്ചയായി. റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് കെആർഎഫ്ബി ഓട നിർമാണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഇടിഞ്ഞകുഴി ജംക്ഷനിലെ കലുങ്ക് നിർമാണത്തിനായി റോഡിന്റെ പകുതി ഭാഗം കുഴിച്ചിട്ട് ആറ് ദിവസമായി.
അടിഭാഗത്തെ കോൺക്രീറ്റിങ് മാത്രമാണ് നടന്നത്.
തിരക്കേറിയ റോഡിൽ ബസുകളും ലോറികളും അടക്കം ഒരു വശത്ത് കൂടി ഞെരുങ്ങിയാണ് കടന്നു പോകുന്നത്. ചെളി നിറഞ്ഞതോടെ സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ കഴിയാതെയായി.
ഓട നിർമാണത്തിലെ അപാകതകൾ ഉയർത്തി പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.
ഭൂഗർഭ മൺ പൈപ്പുകൾ, പമ്പിങ്ങിലെ മർദ വ്യത്യാസത്തെ തുടർന്ന് ഇടയ്ക്കിടെ പൊട്ടും.
ദിവസങ്ങളോളം ശുദ്ധജലം റോഡിലൂടെ ഒഴുകി പാഴാകും. വീടുകളിലേക്കുള്ള ജലവിതരണവും നിലയ്ക്കും.
മൺപൈപ്പുകൾ മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട് വാർഡംഗം വരവിള രാജേഷും പ്രദേശവാസികളും ഏറെ നാളായി പ്രതിഷേധത്തിലാണ്. എന്നാൽ റോഡിൽ ഭൂഗർഭ പൈപ്പ് സ്ഥാപിക്കാൻ കെആർഎഫ്ബി അനുമതി നൽകിയില്ലെന്ന പേരിൽ ജലഅതോറിറ്റി നടപടികൾ സ്വീകരിച്ചില്ല.
ശാസ്ത്രീയമായ തരത്തിൽ ഓട നിർമാണം വേഗം പൂർത്തിയാക്കണമെന്നും കാലഹരണപ്പെട്ട
മൺ പൈപ്പുകൾ മാറ്റണമെന്നുമാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

