നേപ്പാളിലുണ്ടായ ശക്തമായ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ ഒന്‍പതു പേര് മരിച്ചതായി ഔദ്യോഗിക വിവരം. ദുരന്തബാധിത മേഖലയില്‍ 105 ഇന്ത്യന്‍ പൗരന്മാരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്താണ് പ്രകൃതിദുരന്തമുണ്ടായത്. മിന്നല്‍ പ്രളയത്തിന്റെ ശക്തിയില്‍ പ്രദേശത്തെ പ്രധാന മാര്‍ക്കറ്റും പാലവും പൂര്‍ണ്ണമായും ഒലിച്ചുപോയി.
ഈ പ്രതികൂല സാഹചര്യത്തില്‍, എറണാകുളത്തെ ട്രാവല്‍ ഹബ്ബ് 24 എന്ന ഏജന്‍സി വഴി വിനോദയാത്രയ്ക്കായി നേപ്പാളില്‍ എത്തിയ 36 അംഗ മലയാളി സംഘവും കുടുങ്ങിയിട്ടുണ്ട്. ഒരസ്സല് വയസുള്ള കുട്ടിയുള്‍പ്പെടെയുള്ള സംഘമാണ് നിലവില്‍ ഇവിടെയുള്ളത്.
എങ്കിലും, കുടുങ്ങിക്കിടക്കുന്ന മലയാളി സംഘം സുരക്ഷിതരാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന പ്രാഥമിക വിവരം. അധികൃതരുടെ ഭാഗത്തുനിന്നും തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

