ലോകത്തിലെ ഏറ്റവും വലിയ എണ്ണ സമ്പന്ന രാജ്യങ്ങളിലൊന്നായ ഇറാനിൽ പെട്രോൾ, ഡീസൽ പ്രതിസന്ധി രൂക്ഷമാകുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെ പെട്രോൾ പമ്പുകളിൽ പലതും ഇതിനോടകം അടച്ചിടുകയോ വിൽപനയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.
ഇന്ധനം ലഭിക്കാതെ വാഹന ഉടമകൾ വിവിധ പമ്പുകൾ കയറി ഇറങ്ങേണ്ട ദുസ്ഥിതിയാണ് നിലവിലുള്ളത്.
നിലവിൽ പ്രവർത്തിക്കുന്ന പമ്പുകളിൽ നിന്ന് ഇന്ധനം ലഭ്യമാകാൻ രണ്ടു മണിക്കൂറിലേറെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
ഇറാനിലെ കിഴക്കൻ, തെക്കൻ നഗരങ്ങളിലെ പല പെട്രോൾ പമ്പുകളും താൽകാലികമായി പൂട്ടിയിരിക്കുകയാണ്. പ്രതിദിന വിതരണത്തിന് പരിധി നിശ്ചയിച്ചിട്ടുള്ളതിനാൽ, ഈ ക്വാട്ട
കഴിഞ്ഞാൽ പമ്പുകൾ ഉടൻ അടയ്ക്കുന്ന സാഹചര്യമാണുള്ളത്. ചില പ്രദേശങ്ങളിൽ ഒരു വാഹനത്തിന് 20 ലീറ്റർ വീതം മാത്രമാണ് ഇന്ധനം നൽകുന്നത്.
രാജ്യത്തെ ഈ ഗുരുതരമായ ഇന്ധനക്ഷാമം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം യുഎസ് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയതായി വിവരങ്ങളുണ്ട്.
ഇറാനിലെ എണ്ണയുൽപാദന കേന്ദ്രങ്ങൾക്ക് നേരെ ഉണ്ടായ ഇസ്രയേൽ-യുഎസ് സൈനിക ആക്രമണങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തിവച്ചിരുന്നു. ഇത് രാജ്യത്തിന്റെ എണ്ണശുദ്ധീകരണ ശേഷിയെയും ഇറക്കുമതിയെയും ഒരുപോലെ ബാധിച്ചു.
പ്രതിദിന ഉൽപാദനം ഗണ്യമായി കുറയുകയും അതേസമയം ആവശ്യകത വർധിക്കുകയും ചെയ്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നിലവിൽ ദിവസേന 14-15 മില്യൻ ലീറ്റർ വരെ ഇന്ധനക്ഷാമമാണ് രാജ്യം നേരിടുന്നത്.
എന്നാൽ ഇന്ധനത്തിന്റെ ആവശ്യകത 135 മില്യൻ ലീറ്ററായി ഉയർന്നുകഴിഞ്ഞു. രാജ്യത്ത് ഇന്ധനവില വർധിക്കുമെന്നും പെട്രോൾ വാങ്ങുന്നതിന് കൂടുതൽ ക്വാട്ടകൾ ഏർപ്പെടുത്തുമെന്നുമുള്ള ആശങ്ക പരന്നതോടെ ജനം പരിഭ്രാന്തിയിലാണ്.
ഇത് പമ്പുകളിൽ വൻതോതിൽ ആളുകൾ എത്താൻ കാരണമായി. പലരും വാഹനങ്ങളിൽ പ്രത്യേക ടാങ്കുകൾ ഘടിപ്പിച്ചാണ് ഇന്ധനം ശേഖരിക്കാനെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

