പാരിപ്പള്ളി ∙ മണ്ണ് പരിശോധന പോലും നടത്താതെ അശാസ്ത്രീയമായാണ് ദേശീയപാത നിർമാണം നടത്തുന്നതെന്നും നിർമാണം സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നും ജി.എസ്.ജയലാൽ എംഎൽഎ. ദേശീയപാത നിർമാണത്തിൽ പാരിപ്പള്ളി ജംക്ഷനിലെ അപാകത പരിഹരിക്കുക, തൂണുകളിൽ പാത നിർമിക്കുക, നിർമാണം നിർത്തിവച്ച് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു പാരിപ്പള്ളി അടിപ്പാത ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പാരിപ്പള്ളി ജംക്ഷനിൽ മണ്ണിട്ട് ഉയർത്തിയ മേൽപാത പൊളിച്ചു നീക്കി സുരക്ഷിതമായി തൂണുകളിൽ പാത നിർമിച്ചു പ്രദേശത്തെ സംരക്ഷിക്കണമെന്നു ജി.എസ്.ജയലാൽ ആവശ്യപ്പെട്ടു.
ആക്ഷൻ കൗൺസിൽ ചെയർമാൻ എസ്.വിജയൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ശ്രീകുമാർ പാരിപ്പള്ളി, കോഓർഡിനേറ്റർ പാരിപ്പള്ളി വിനോദ്, അഡ്വ.
അനീഷ് പാരിപ്പള്ളി, അഡ്വ. എസ്.ആർ.അനിൽകുമാർ, രാജൻ കുറുപ്പ്, ജയചന്ദ്രൻ ചാനൽ വ്യൂ, ജി.ദർശൻ, എസ്.പ്രസേനൻ, ആർ.എസ്.അനിൽ കുമാർ, ശശിധരൻ, ഡാനിഷ് എന്നിവർ പ്രസംഗിച്ചു.
സമരം ഇന്ന്
കൊട്ടിയം∙ദേശീയപാത വികസനത്തിന്റെ ഭാഗമായി മൈലക്കാട് ഇറക്കത്ത് നിർമിച്ച പുതിയ കലുങ്ക് ഇടിഞ്ഞ് വീണത് മൂലം തഴുത്തല ഏലായിലൂടെ ഒഴുകുന്ന തോടിന്റെ ഒഴുക്ക് നിലച്ചതായി ആക്ഷൻ കൗൺസിൽ. മൈലക്കാട് മുതൽ സിത്താര ജംക്ഷൻ വരെ തൂണുകളിൽ ഉയരപ്പാത നിർമിക്കുക, പൊളിഞ്ഞ കലുങ്ക് നീക്കം ചെയ്തു തോട്ടിലെ ഒഴുക്ക് തടസ്സം കൂടാതെ പോകാൻ പാലം നിർമിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് വൈകിട്ട് 4ന് മൈലക്കാട് കലുങ്കിന് സമീപം സമരം നടത്തുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികളായ എം.എസ്.
ശശിധരൻ പിള്ള, സുദീപ് കുമാർ, പ്ലാക്കാട് ടിങ്കു, ആർ.കലജാദേവി എന്നിവർ പറഞ്ഞു.
പ്രതിഷേധ സംഗമം
ചാത്തന്നൂർ ∙ ദേശീയപാതയിൽ തിരുമുക്ക് മുതൽ ശീമാട്ടി ജംക്ഷൻ വരെയുള്ള പ്രദേശങ്ങളിൽ മണ്ണിട്ട് നികത്തിയ ഉയരപ്പാതയ്ക്കു പകരം തൂണുകളിൽ മേൽപാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി നേതൃത്വത്തിൽ ഇന്ന് 5നു ചാത്തന്നൂർ ജംക്ഷനിൽ ജനകീയ പ്രതിഷേധ സംഗമം നടക്കും. പ്രതിഷേധ സംഗമം ജി.എസ്.ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് അംഗം ആർ ദിലീപ്കുമാർ അധ്യക്ഷത വഹിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

