അഞ്ചൽ ∙ ചെമ്പകരാമനല്ലൂരിലെ വീടിന്റെ ടെറസിൽ ഉണക്കാൻ ഇട്ടിരുന്ന റബർ ഷീറ്റുകൾ മോഷ്ടിച്ച കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ചെമ്മന്തൂരിൽ താമസിക്കുന്ന ശിവപ്രസാദ് (39), പുനലൂർ പത്തേക്കർ സ്വദേശി ഉദയകുമാർ (43) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ് 27ന് ഉച്ചയോടെ ആയിരുന്നു മോഷണം. 40 കിലോഗ്രാം റബർ ഷീറ്റ് ഇവർ മോഷ്ടിച്ചു കടന്നു കളയുന്നതു സിസിടിവിയിൽ വ്യക്തമായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു പിടിയിലായത്.
കടയ്ക്കൽ പൊലീസ് സ്റ്റേഷനിലും ഇവരുടെ പേരിൽ കേസുണ്ട്. പകൽ മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്നു പൊലീസ് പറയുന്നു .
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

