പെരിനാട്∙ സഞ്ചരിക്കാൻ വഴിയും കുടിക്കാൻ ശുദ്ധജലവുമില്ലാതെ ദുരിതമനുഭവിക്കുകയാണ് 17-ാം വാർഡ് ഈഴന്തറ ഭാഗത്തെ പത്തോളം കുടുംബങ്ങൾ. 70 വർഷത്തിലധികമായി ഇവിടെ താമസമാക്കിയവരാണു വഴിക്കും വെള്ളത്തിനും ഓഫിസുകൾ കയറിയിറങ്ങുന്നത്.
മഴ പെയ്താൽ ഇവിടേക്കുള്ള നടവഴി തോടാകും. വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം താഴ്ന്ന പ്രദേശമായ ഇവിടെ കെട്ടിക്കിടക്കും.
അതോടെ കിണറുകളിലെ വെള്ളം മലിനപ്പെടും.
മലിനജലം സ്ഥിരമായി കെട്ടിക്കിടക്കുന്നതിനാൽ ഇവിടെ കൊതുക് ശല്യം രൂക്ഷമാണ്. പൈപ്പ് ലൈനിന്റെ കണക്ഷനു വേണ്ടി വാട്ടർ അതോറിറ്റി സമീപിച്ചെങ്കിലും ജല ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പോലും ഒരു പൈപ്പ് നൽകിയിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. നിലവിൽ പെരിനാട് ഏലായുടെ നടുത്തോടിനു സമീപത്തെ കാടുകൾ വെട്ടിത്തെളിച്ചാണു ജനങ്ങൾ സഞ്ചരിക്കുന്നത്.
ഇവിടേക്ക് ഓട്ടോറിക്ഷ പോലും വരില്ല.
ആർക്കെങ്കിലും രോഗം വന്നാൽ തലച്ചുമടായി വേണം പ്രധാന റോഡിൽ എത്തിക്കാൻ. ഒട്ടേറെത്തവണ പഞ്ചായത്ത്, കലക്ടർ, എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

