യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ പുതിയ രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുക്കുമ്പോൾ, ആ ചർച്ചകളുടെയെല്ലാം കേന്ദ്രബിന്ദു35 കാരിയായ വൈറ്റ്ഹൗസ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് നതാലി ഹാർപ് ആണ്. ഔദ്യോഗിക പദവിയിൽ വളരെ ഉയർന്ന സ്ഥാനത്തല്ലെങ്കിലും, ഭരണകേന്ദ്രത്തിൽ നതാലി ചെലുത്തുന്ന സ്വാധീനം വലിയ തോതിലുള്ള ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
ട്രംപുമായി നതാലിക്കുള്ള അടുത്തുബന്ധത്തെ കഴിഞ്ഞദിവസം ഡമോക്രാറ്റ് പാർട്ടി സെനറ്റർ ജോൺ ഓസോഫ് പരസ്യമായി വിമർശിച്ചതോടെയാണ് ഈ യുവതി ലോകശ്രദ്ധ ആകർഷിക്കുന്നത്. മുൻപ് മാധ്യമപ്രവർത്തകയായിരുന്ന നതാലി ഹാർപ്, ഡോണൾഡ് ട്രംപിന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നിർണായക സംഭാവനകളാണ് നൽകിയത്.
ട്രംപിന്റെ ഉടമസ്ഥതയിലുള്ള ‘ട്രൂത്ത് സോഷ്യൽ’ എന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോം നിയന്ത്രിക്കുന്നതിലും ഇവർ സജീവ പങ്കുവീക്ഷിക്കുന്നുണ്ട്. 2023-ൽ ഡോണൾഡ് ട്രംപ് ന്യൂയോർക്കിലേക്ക് യാത്ര പുറപ്പെട്ടപ്പോൾ വാഹനവ്യൂഹത്തിൽ ഇടം ലഭിക്കാത്തതിനെത്തുടർന്ന് നതാലി കാറിന്റെ ഡിക്കിയിൽ കയറി യാത്ര ചെയ്ത സംഭവം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.
എപ്പോഴും ഒരു പോർട്ടബിൾ പ്രിന്റർ കൂടെക്കരുതുന്ന ഇവർ, ട്രംപിന് ആവശ്യമുള്ള പ്രധാന വാർത്തകളും സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളും മറ്റ് വിവരങ്ങളും അപ്പപ്പോൾ അച്ചടിച്ചു നൽകുന്ന പതിവുണ്ട്. ഈ പ്രത്യേകത കാരണം ‘മനുഷ്യ പ്രിന്റർ’ എന്ന വിളിപ്പേരും നതാലിക്കുണ്ട്.
ഔദ്യോഗിക സുരക്ഷാ ക്ലിയറൻസുകൾ ഒന്നും ലഭിക്കാതെ ഏകദേശം ഒരു വർഷത്തോളം നതാലി ഹാർപ് വൈറ്റ്ഹൗസിൽ ജോലി ചെയ്തിരുന്നു എന്ന തരത്തിലുള്ള വിവാദങ്ങളും ഇതിനിടയിൽ ശക്തമായിട്ടുണ്ട്. കഴിഞ്ഞ മാസം തുർക്കി സന്ദർശന വേളയിൽ അപ്രതീക്ഷിതമായ സുരക്ഷാ ഭീഷണിയുണ്ടായതിനെത്തുടർന്ന് ഡോണൾഡ് ട്രംപിനെ വിമാനത്തിലേക്ക് പെട്ടെന്ന് കയറ്റിവിടാൻ അനുഗമിച്ച പ്രമുഖരിൽ ഒരാളും നതാലി ആയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

