ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റയിൽ അറുപത്തിയേഴുകാരനെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ പിടിയിലായ നാലുപേരുടെയും നിയമപരമായ ശിക്ഷാ നടപടികൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു. കേസിലെ മുഖ്യപ്രതികളിലൊരാളായ പതിമൂന്നുകാരിയായ പെൺകുട്ടിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ മൂന്ന് വർഷം സംരക്ഷണകേന്ദ്രത്തിലെ താമസം മാത്രമാണ്.
അതേസമയം, പതിനാറും പതിനേഴും വയസ്സുള്ള മറ്റ് മൂന്ന് ആൺകുട്ടികളെ മുതിർന്നവരായി പരിഗണിച്ചു വിചാരണ നടത്തിയാലും വധശിക്ഷയോ ജീവപര്യന്തമോ വിധിക്കാൻ നിയമപ്രകാരം സാധിക്കില്ല. തടവുശിക്ഷ ലഭിച്ചാൽ പോലും ഇരുപത്തിയൊന്ന് വയസ്സ പൂർത്തിയാകുന്നതുവരെ സംരക്ഷണ കേന്ദ്രത്തിലായിരിക്കും താമസം.
അതിനുശേഷമേ ബാക്കി ശിക്ഷാകാലാവധിയുണ്ടെങ്കിൽ ജയിലിലേക്ക് മാറ്റുകയുള്ളൂ. പതിനെട്ട
വയസ്സിന് താഴെയുള്ളവർ പ്രതികളാകുന്ന കേസുകളുടെ ജുഡീഷ്യൽ ചുമതല ജുവനൈൽ ജസ്റ്റിസ് ബോർഡിനാണ്. ഒരു മജിസ്ട്രേറ്റും രണ്ട് ജുഡീഷ്യൽ അംഗങ്ങളുമുള്ള ഈ ബോർഡിന് പരമാവധി വിധിക്കാവുന്ന ശിക്ഷ മൂന്ന് വർഷം സംരക്ഷണകേന്ദ്രത്തിൽ പാർപ്പിക്കലാണ്.
എന്നാൽ പതിനാറിനും പതിനെട്ടിനും ഇടയിൽ പ്രായപരിധിയിലുള്ളവർ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്താൽ അവരെ മുതിർന്നവരായി കണ്ട് കുട്ടികളുടെ കോടതിയിൽ വിചാരണ നടത്തണമെന്ന് ബോർഡിന് തീരുമാനിക്കാം. കുട്ടികൾ പ്രതികളാകുന്ന ഇത്തരത്തിലുള്ള ഗൗരവമേറിയ കേസുകളിൽ ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്നാണ് ചട്ടം.
കുറ്റപത്രം സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ വിചാരണ എവിടെ വേണമെന്നത് സംബന്ധിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡിന് അമാനമുള്ളതാണ്. കരുവാറ്റയിലെ കേസിൽ പെൺകുട്ടിക്ക് പതിമൂന്ന് വയസ്സായതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് തന്നെയാണ് വിചാരണ നടത്തേണ്ടത്.
എന്നാൽ കൊലപാതകം നടത്തിയ മറ്റ് മൂന്ന് ആൺകുട്ടികൾ പതിനാറും പതിനേഴും വയസ്സുള്ളവരായതിനാൽ അവരെ മുതിർന്നവരായി പരിഗണിച്ചുള്ള വിചാരണ വേണമോയെന്ന് ബോർഡിന് തീരുമാനിക്കാവുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ, കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ കൗമാരക്കാരെ മുതിർന്ന കുറ്റവാളികളായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് അപേക്ഷ നൽകിയിട്ടുണ്ട്.
അതേസമയം, ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മൂന്ന് ആൺകുട്ടികളും കൃത്യം നടന്നതിന്റെ പിറ്റേ ദിവസം മറ്റൊരു ആവശ്യത്തിനായി കൊല്ലം പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്രയും ചെറിയ പ്രായത്തിൽ ക്രൂരമായ കൊലപാതകം നടത്തിയിട്ടും യാതൊരുവിധ ഭാവഭേദവുമില്ലാതെയായിരുന്നു പ്രതികളുടെ പെരുമാറ്റമെന്ന് പൊലീസ് വ്യക്തമാക്കി.
പതിനഞ്ചിന് രാത്രി കൊലപാതകം നടത്തിയ ശേഷം മൂവരും പതിനാറാം തീയതി പുലർച്ചെയാണ് പരവൂരിലെത്തിയത്. കരുവാറ്റയിൽ നിന്ന് കവർന്ന സ്വർണാഭരണങ്ങളിൽ പെട്ട
ഒരു മാല പണയം വയ്ക്കുന്നതിനായി പരവൂർ കല്ലുങ്കുന്ന് സ്വദേശിയായ സുഹൃത്തിനെ ഇവർ ഏൽപിക്കുകയുണ്ടായി. ഇതേ ദിവസമാണ് പാരിപ്പള്ളി കല്ലുവാതുക്കൽ സ്വദേശിനിയായ പത്തൊൻപതുകാരി ഈ സുഹൃത്തിനൊപ്പം വീടുവിട്ടിറങ്ങിയത്.
പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നൽകിയ പരാതിയിൽ പ്രതികളുടെ സുഹൃത്തായ കല്ലുങ്കുന്ന് സ്വദേശിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. വീടുവിട്ടിറങ്ങിയ പെൺകുട്ടിക്കും സുഹൃത്തിനും ഒപ്പം മൂന്ന് പ്രതികളും അന്ന് പാരിപ്പള്ളി സ്റ്റേഷനിൽ എത്തുകയുണ്ടായി.
ഇതിന്റെ പിറ്റേ ദിവസമാണ് കരുവാറ്റയിലെ കൊലപാതകവിവരം പുറത്തറിയുന്നത്. തുടർന്ന് അടുത്ത ദിവസം പുലർച്ചെ മൂന്ന് പ്രതികളും പിടിയിലാവുകയായിരുന്നു.
കരുവാറ്റയിലെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടതിൽ ഉൾപ്പെട്ട മൂന്ന് പവൻ തൂക്കമുള്ള സ്വർണമാല പരവൂർ കല്ലുങ്കുന്ന് സ്വദേശിയായ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്.
പ്രതികളിലൊരാളുടെ അമ്മയുടെ മാലയാണെന്നും ചികിത്സയ്ക്ക വേണ്ടി പണയം വയ്ക്കാൻ സഹായിക്കണമെന്നും പറഞ്ഞാണ് മാല നൽകിയതെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. പിടിയിലായ ശേഷം ചോദ്യം ചെയ്തപ്പോഴും പിന്നീട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയപ്പോഴും കൂസലില്ലാതെയായിരുന്നു പ്രതികളുടെ പെരുമാറ്റമെന്ന് പൊലീസ് ആവർത്തിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

