പത്തനാപുരം∙ ജനവാസ മേഖലയിൽ ഒറ്റയാൻ തമ്പടിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു, കാടു കയറ്റാൻ നടപടിയില്ല. ഫാമിങ് കോർപറേഷന്റെ ചിതൽവെട്ടി എസ്റ്റേറ്റിൽ പറങ്കിമാവിൻ തോട്ടത്തിലും സമീപത്തെ സ്വകാര്യ വ്യക്തികളുടെ കുറ്റിക്കാടുകളിലും തമ്പടിച്ച കാട്ടാന ജനവാസ മേഖലയിറങ്ങുമെന്ന ആശങ്ക ശക്തമാണ്.
വേങ്ങമുക്ക് ഭാഗത്ത് ഒരു ദിവസം ഇറങ്ങിയെങ്കിലും നാട്ടുകാരും കോർപറേഷൻ ജീവനക്കാരും ബഹളം വച്ച് പറങ്കിമാവിൻ തോട്ടത്തിലേക്ക് മടക്കി അയച്ചിരുന്നു.
പുലർച്ചെ നാലു മുതലേ ടാപ്പിങ്ങിനും മറ്റുമായി ജോലിക്കാരും, മറ്റും പോകുന്ന റോഡുകൾക്ക് നടുവിലാണ് ആന തമ്പടിച്ചിട്ടുള്ളത്. വനമേഖല ഏറെ അകലെയുള്ള ഇവിടെ കാട്ടാന എങ്ങനെയെത്തിയെന്നത് വ്യക്തമല്ല.
ഇവിടെ നിന്നും കാട്ടാനയെ വനത്തിലേക്ക് മടക്കി അയയ്ക്കുന്നതും ഏറെ പ്രയാസമുള്ള കാര്യമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

