തിരുവനന്തപുരം∙ റെയിൽവേയുടെ പുതിയ ട്രെയിൻ സമയക്രമം സംബന്ധിച്ചു വ്യാപക പരാതി. വഞ്ചിനാട് എക്സ്പ്രസ് രാവിലെ 10ന് മുൻപ് തലസ്ഥാനത്ത് എത്തിക്കണമെന്നു വർഷങ്ങളായി യാത്രക്കാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത്തവണയും നടപ്പായില്ല.
ട്രെയിൻ കൊല്ലത്തും കായംകുളത്തും 5 മിനിറ്റ് നേരത്തേ എത്തുമെങ്കിലും രാവിലെ 10ന് തന്നെയാണ് തിരുവനന്തപുരത്ത് എത്തുന്നത്. രാവിലെ 5.10ന് പകരം 5.05ന് എറണാകുളത്തുനിന്നു വിടാമെങ്കിലും അതിനു റെയിൽവേ തയാറല്ല.
ഓരോ വർഷവും ട്രെയിനുകളുടെ ഇട സ്റ്റേഷനുകളിലെ സമയം 5 മിനിറ്റ് മുന്നോട്ടും പിന്നോട്ടുമാക്കി ടൈംടേബിൾ പരിഷ്കരിച്ചു യാത്രക്കാരെ പറ്റിക്കുന്നെന്നാണു പ്രധാന ആക്ഷേപം.
അതേസമയം, തിരുവനന്തപുരത്ത് പ്ലാറ്റ്ഫോം സൗകര്യമില്ലാത്തതിനാൽ ട്രെയിനുകൾ സ്വീകരിക്കാൻ കഴിയുന്നില്ലെന്നാണു റെയിൽവേ നിലപാട്.
അതിനു പരിഹാരമായ, കമ്മിഷൻ ചെയ്യേണ്ട തിരുവനന്തപുരം നോർത്ത്, സൗത്ത് സ്റ്റേഷൻ വികസന പദ്ധതികൾ ഇഴയുകയാണ്.
ട്രെയിനുകൾ പുറപ്പെടുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകളിലെ സമയത്തിൽ മാറ്റമില്ലാതെ ഇട സ്റ്റേഷനുകളിൽ മാത്രം സമയം മാറ്റിയിട്ട് യാത്രക്കാർക്കു ഗുണമില്ലെന്ന് ഫ്രണ്ട്സ് ഓൺ റെയിൽ സെക്രട്ടറി ജെ.ലിയോൺസ് പറഞ്ഞു.യാത്രാസമയം കുറയാത്തതിനാൽ പ്രവർത്തന ചെലവിൽ റെയിൽവേക്കും കുറവില്ല.
66322 കൊല്ലം എറണാകുളം മെമുവിന്റെ കോട്ടയം സമയത്തിലെ 5 മിനിറ്റ് വ്യത്യാസം എറണാകുളം എത്തുമ്പോൾ ഇല്ല. തൃപ്പൂണിത്തുറ പോലും 5 മിനിറ്റ് നേരത്തേ എത്തിക്കാതെ എന്തിനാണ് ഈ മാറ്റമെന്നു യാത്രക്കാർ ചോദിക്കുന്നു.
ശബരി എക്സ്പ്രസ് എറണാകുളത്ത് അരമണിക്കൂർ നേരത്തെ എത്തുമെങ്കിലും ഒറ്റപ്പാലത്ത് പഴയ സമയത്ത് തന്നെയാണ് എത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

