കൊല്ലം – ചെങ്കോട്ട റെയിൽപാതയിലുണ്ടായ അപകടത്തിൽ ട്രെയിൻ തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു.
പുനലൂർ പത്തേക്കർ ചേരിക്കോണം ഇട്ടിവിള വീട്ടിൽ അജി ആണ് അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണത്തിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
കഴിഞ്ഞദിവസം രാത്രി പുനലൂർ പത്തേക്കർ ഭാഗത്തുവെച്ചായിരുന്നു അപകടം നടന്നത്. പുനലൂരിൽനിന്ന് കൊല്ലത്തേക്ക് സർവീസ് നടത്തുകയായിരുന്ന മെമു ട്രെയിനാണ് അജിയെ ഇടിച്ചത്.
അപകടത്തിൽ കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ് റെയിൽവേ പാളത്തിന് സമീപം കിടന്ന ഇദ്ദേഹത്തെ, നാട്ടുകാർ ചേർന്നാണ് ആദ്യം പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സന്ധ്യയാണ് ഭാര്യ.
ആറ് മക്കളാണ് ഇവർക്കുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

