തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യിൽ നിന്ന് വിവാഹമോചനം തേടില്ലെന്ന് ഭാര്യ സംഗീത സ്വർണലിംഗം വ്യക്തമാക്കി. ചെങ്കൽപ്പേട്ട് കുടുംബ കോടതിയിലാണ് സംഗീത ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
വിഡിയോ കോൺഫറൻസിലൂടെ കോടതി നടപടികളിൽ പങ്കെടുത്തുകൊണ്ടാണ് അവർ തന്റെ തീരുമാനം വ്യക്തമാക്കിയത്. വിജയ്യുടെ രാഷ്ട്രീയ വിജയത്തിന്റെ പശ്ചാത്തലത്തിൽ കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ഇടപെട്ട് നടത്തിയ അനുരഞ്ജന ശ്രമങ്ങളാണ് ഒത്തുതീർപ്പിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ജൂലൈയിൽ കേസ് പരിഗണിച്ച വേളയിൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി വിഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ അനുമതി നൽകണമെന്ന് ഇരുവരും അഭ്യർത്ഥിച്ചിരുന്നു. മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഫെബ്രുവരിയിൽ സംഗീത കോടതിയെ സമീപിച്ചത്.
എന്നാൽ പിന്നീട് ഇരു കുടുംബങ്ങളുടെയും നേതൃത്വത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നതായും, സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് തയാറാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഇതിനിടയിൽ പുറത്തുവന്നിരുന്നു.
2021 മുതൽ ഒരു നടിയുമായി വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നായിരുന്നു സംഗീതയുടെ പ്രധാന ആരോപണം. ബന്ധം അവസാനിപ്പിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നും, ഇത് തന്നെ മാനസികമായി തകർത്തുവെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി തങ്ങൾ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു. 1999 ലായിരുന്നു വിജയ് – സംഗീത വിവാഹം നടന്നത്.
ഇവർക്ക് രണ്ട് മക്കളാണുള്ളത്. അതേസമയം, നിയമസഭാ സമ്മേളനം നടDക്കുന്നതിനാൽ വിജയ് ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായിരുന്നില്ല.
തമിഴ് ശൈലിയിലുള്ള മുണ്ടും ഷർട്ടും ധരിച്ചാണ് അദ്ദേഹം നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

