സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള ഒരു വനിതാ ഓട്ടോ ഡ്രൈവറുടെയും ഭർത്താവിന്റെയും ജീവിതകഥ. യാഥാസ്ഥിതിക ചിന്തകളെ മറികടന്ന് സ്വന്തം ഭാര്യയെ സാമ്പത്തികമായി സ്വതന്ത്രയാക്കാൻ ഭർത്താവ് കൂടെനിന്നതാണ് ഈ വിജയത്തിന് പിന്നിൽ.
ഇൻസ്റ്റാഗ്രാം ഉപയോക്താവായ സന്യാം ഗർഗ് ആണ് ഈ പ്രചോദനാത്മകമായ കഥ ലോകത്തിന് മുന്നിൽ എത്തിച്ചത്. രാത്രി മൂന്ന് മണിക്ക് വീടിലേക്ക് മടങ്ങുന്നതിനിടയിലാണ് സന്യാം ഈ ഓട്ടോ ഡ്രൈവറെയും അവരുടെ ഭർത്താവിനെയും കണ്ടുമുട്ടുന്നത്.
തുടർന്ന് നടത്തിയ സംഭാഷണത്തിലാണ് ഇവർ തങ്ങളുടെ ജീവിതയാത്ര പങ്കുവെച്ചത്. മുൻപ് ഭർത്താവാണ് ഓട്ടോ ഓടിച്ചിരുന്നത്.
എന്നാൽ ഭാര്യ സാമ്പത്തികമായി സ്വതന്ത്രയാകണം എന്ന ആഗ്രഹത്താൽ അദ്ദേഹം തന്നെയാണ് ഇവരെ ഓട്ടോ ഡ്രൈവിംഗ് പരിശീലിപ്പിച്ചത്. തനിക്ക് ലഭിച്ച പിന്തുണ മറ്റുള്ളവരിലേക്കും എത്തിക്കാൻ ഇവർ തയ്യാറായി.
ഇതിനോടകം അമ്പതോളം സ്ത്രീകൾക്ക് ഓട്ടോ ഡ്രൈവിംഗ് രംഗത്ത് തൊഴിൽ കണ്ടെത്താൻ ഈ വനിതാ ഓട്ടോ ഡ്രൈവർ സഹായം നൽകിയിട്ടുണ്ട്. കൂടാതെ വലിയൊരു സൽകർമ്മവും ഈ ദമ്പതികൾ ചെയ്യുന്നുണ്ട്.
രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെ അത്യാവശ്യമായി ആശുപത്രിയിലേക്ക് പോകുന്നവർക്ക് ഇവരുടെ ഓട്ടോയിൽ സൗജന്യ യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന കുറിപ്പും ഓട്ടോറിക്ഷയിൽ പതിച്ചിട്ടുണ്ട്.
ഭാവിയിൽ സ്വന്തമായി ഒരു കാർ വാങ്ങണമെന്നാണ് ഈ വനിതാ ഡ്രൈവറുടെ പ്രധാന ആഗ്രഹം. ദമ്പതികളുടെ ഈ നിസ്വാർത്ഥ സേവനത്തെയും പരസ്പര പിന്തുണയെയും പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

