ഇരിക്കൂർ ∙ മലപ്പട്ടത്ത് തെരുവുനായശല്യം രൂക്ഷം. ഹൈസ്കൂൾ, മേപ്പറമ്പ്, അടുവാപ്പുറം, തലക്കോട്, കൊളന്ത, അഡൂർ, പൂക്കണ്ടം, കൊവുന്തല, മുനമ്പ് പ്രദേശങ്ങളിലാണു ശല്യം രൂക്ഷമായിട്ടുള്ളത്. മേപ്പറമ്പ്, ഹൈസ്കൂൾ ഭാഗങ്ങൾ നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറി.
സ്കൂൾ പരിസരങ്ങളിൽ നായ്ക്കൾ കൂട്ടത്തോടെ തമ്പടിക്കുന്നതു കാരണം വിദ്യാർഥികൾ ദുരിതത്തിലാണ്. മേപ്പറമ്പിലെ പന്നി ഫാം തൊഴിലാളി ഒഡീഷ സ്വദേശിയുടെ ഒന്നര വയസ്സുള്ള കുഞ്ഞിനെ ഒരുമാസം മുൻപ് താമസിക്കുന്ന ഷെഡിൽ കയറി നായ്ക്കൾ ആക്രമിച്ചിരുന്നു.
തലക്കോട് കൂടുതകർത്തു കോഴികളെയും കടിച്ചുകൊന്നു.
നാട്ടുവഴികളിലും വിജനമായ സ്ഥലങ്ങളിലും നായ്ക്കൾ അലഞ്ഞു തിരിയുകയാണ്. പകൽ സമയങ്ങളിൽപോലും ആളുകൾക്ക് നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്.
ഇരുചക്ര വാഹനങ്ങളുടെ പിന്നാലെ ഓടി ആക്രമിക്കുന്നതു കാരണം യാത്രക്കാർ ഭീതിയിലാണ്. നായ്ക്കളെ പിടികൂടാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

