കണ്ണൂർ കൂത്തുപറമ്പിൽ ഇരുപത്തേഴുകാരി കിണറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. മാങ്ങാട്ടിടം സ്വദേശിനിയായ ജ്യോതിഷയാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.
2024 മാർച്ച് 8 നു പുലർച്ചെയായിരുന്നു ഈ ദാരുണ സംഭവം നടന്നത്. സംഭവത്തിൽ ഭർത്താവ് സജിൻ, അമ്മ ചന്ദ്രി, സഹോദരി ജൂന എന്നിവർക്കെതിരെയാണ് കോടതി നിർദേശപ്രകാരം പിണറായി പൊലീസ് കേസ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പാതിരിയാട് സ്വദേശിയായ സജിലും ജ്യോതിഷയും തമ്മിലുള്ള വിവാഹം 2022 നവംബർ 20 നായിരുന്നു നടന്നിരുന്നത്. വിവാഹവേളയിൽ ജ്യോതിഷയ്ക്ക് പന്ത്രണ്ട് പവൻ സ്വർണവും പണവും സ്ത്രീധനമായി നൽകിയിരുന്നു.
എന്നാൽ താലിമാല ഒഴികെയുള്ള മുഴുവൻ സ്വർണാഭരണങ്ങളും ഭർതൃവീട്ടുകാർ വിറ്റഴിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനുപുറമെ, കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് സജിനും അമ്മയും സഹോദരിയും ചേർന്ന് ജ്യോതിഷയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഈ മാനസിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് മാതാപിതാക്കളുടെ പരാതി.
എട്ടരമാസം പ്രായമുള്ള ഒരു കുഞ്ഞ് ഈ ദമ്പതികൾക്കുണ്ട്. ജ്യോതിഷയുടെ മരണത്തെത്തുടർന്ന് ആദ്യഘട്ടത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല.
തുടർന്നാണ് ബന്ധുക്കൾ കോടതിയെ സമീപിക്കുകയും തുടർനടപടികൾ ഉണ്ടാവുകയും ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

