കോഴിക്കോടിന്റെ അന്തരീക്ഷത്തിന് എക്കാലത്തും സവിശേഷമായൊരു സുഗന്ധമുണ്ട്. കടൽക്കാറ്റിൽ അലിഞ്ഞുചേർന്ന നെയ്മണമുള്ള സ്നേഹത്തിന്റെ, മലബാറിന്റെ പ്രിയപ്പെട്ട
ബിരിയാണിയുടെ മണം. ഈ മനംമയക്കുന്ന ഗന്ധത്തിനും രുചിക്കും പിന്നിൽ കനലെരിയുന്ന അടുക്കളകളിൽ സ്വയം ഉരുകിത്തീരുന്ന മനുഷ്യരുടെ കഠിനാധ്വാനമുണ്ട്.
നേരം പുലരും മുൻപേ തീജ്വാലകളുടെ ചൂടിലേക്ക് ഇവർ ഇറങ്ങുകയായി. ഒടുവിൽ ‘ദം’ തുറന്നു നാവിൻതുമ്പിൽ അലിയുന്നത് ഇവരുടെ വിയർപ്പിൽ പൊതിഞ്ഞ സ്നേഹമാണ്.
ദിവസവും 500 കിലോയോളം ബിരിയാണിയാണു തങ്ങളുടെ ഹോട്ടലുകളിൽ മാത്രം വിറ്റുപോകുന്നതെന്ന് കുറ്റിച്ചിറ ബിരിയാണി സെന്റർ പാർട്ണറും ഷെഫുമായ ഷമീർ ഖാൻ പറയുന്നു. സമുദ്ര വ്യാപാര കാലഘട്ടത്തിൽ അറബ് വ്യാപാരികൾ മാംസവും അരിയും ചേർത്തുള്ള വിഭവം, പാത്രത്തിനു മുകളിലും താഴെയും കനലുകൾ വച്ചു വേവിക്കുന്ന ‘ദം’ രീതി പരിചയപ്പെടുത്തുകയായിരുന്നു.
കല്യാണങ്ങളിലും പെരുന്നാൾ ആഘോഷങ്ങളിലും മാത്രം തയാറാക്കിയിരുന്ന ദം ബിരിയാണി പിന്നീട് ബോംബെ ഹോട്ടൽ, റഹ്മത്ത്, സാഗർ, ടോപ്ഫോം, പാരഗൺ തുടങ്ങിയ ഹോട്ടലുകൾ ജനകീയമാക്കി മാറ്റുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

